ബണ്ടി ചോറിന് കോവിഡ്
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനുമായ മണികണ്ഠനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ജയിലിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജയിലിലെ 1050ഓളം തടവുകാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്തെത്തി. കൊവിഡ് വ്യാപനം കൂട്ടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന […]

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനുമായ മണികണ്ഠനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും ജയിലിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ജയിലിലെ 1050ഓളം തടവുകാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍ രംഗത്തെത്തി. കൊവിഡ് വ്യാപനം കൂട്ടിയ സാഹചര്യത്തിലാണ് കൂട്ട പരിശോധന നടത്തുന്നതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപണം. കൂട്ടി പരിശോധന എല്ലാ ദിവസവുമില്ല. വിദഗ്ദരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണ് കൂട്ട പരിശോധന നടത്തുന്നത്. വരും ദിവസങ്ങളില്‍ സ്ഥിതി നോക്കി കൂട്ട പരിശോധനയുടെ കാര്യത്തില്‍ തീരുമാനമെടുക്കും. കെജിഎംഒഎയ്ക്ക് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാട് സ്വീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൂട്ട പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രിക്ക് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് കത്ത് നല്‍കിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകള്‍ നടത്തുന്നത് ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നത് ഓഗ്മെന്റഡ് ടെസ്റ്റിംഗിന്റെ ഉദ്ദേശം തന്നെ വിഫലമാക്കുന്നതാണെന്നും നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭിക്കാത്തത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും കെജിഎംഒഎ കത്തില്‍ പറയുന്നു.