Top

ബുമ്രയില്ലാതെ മൊട്ടേറയിലെ സ്വഭാവം മാറുന്ന പിച്ചിലിറങ്ങണോ? അമിതാവേശം ആപത്തെന്ന് ആരാധകര്‍

ഇംഗ്ലണ്ടെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ജസ്പ്രീത് ബുമ്രയെ മാറ്റുന്നത് അമിതാവേശമെന്ന് ആരാധകര്‍. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന എതിര്‍വാദവും ഉയരുന്നുണ്ട്. എന്നാല്‍ അവസാന ടെസ്റ്റില്‍ എളുപ്പമാവില്ല കാര്യങ്ങള്‍. ബുമ്രയെ മാറ്റി നിര്‍ത്തിയാല്‍ മുഹമ്മദ് സിറാജോ, ഉമേഷ് യാദവോ ടീമിനൊപ്പം ചേരും, മൊട്ടേറയിലെ പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വന്നാല്‍ കളി മാറും. ഇംഗ്ലണ്ടിന്റെ പേസ് അറ്റാക്കിന് ഉചിതമായ മറുപടി ബുമ്ര തന്നെയാവും. അതിവേഗത്തിലുള്ള യോര്‍ക്കറുകളാണ് ബാറ്റിംഗ് പിച്ചില്‍ ഏറ്റവും ഫലപ്രദമാവുക. ജസ്പ്രീത് ബുമ്ര […]

2 March 2021 1:55 AM GMT

ബുമ്രയില്ലാതെ മൊട്ടേറയിലെ സ്വഭാവം മാറുന്ന പിച്ചിലിറങ്ങണോ? അമിതാവേശം ആപത്തെന്ന് ആരാധകര്‍
X

ഇംഗ്ലണ്ടെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ജസ്പ്രീത് ബുമ്രയെ മാറ്റുന്നത് അമിതാവേശമെന്ന് ആരാധകര്‍. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന എതിര്‍വാദവും ഉയരുന്നുണ്ട്. എന്നാല്‍ അവസാന ടെസ്റ്റില്‍ എളുപ്പമാവില്ല കാര്യങ്ങള്‍. ബുമ്രയെ മാറ്റി നിര്‍ത്തിയാല്‍ മുഹമ്മദ് സിറാജോ, ഉമേഷ് യാദവോ ടീമിനൊപ്പം ചേരും, മൊട്ടേറയിലെ പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വന്നാല്‍ കളി മാറും. ഇംഗ്ലണ്ടിന്റെ പേസ് അറ്റാക്കിന് ഉചിതമായ മറുപടി ബുമ്ര തന്നെയാവും. അതിവേഗത്തിലുള്ള യോര്‍ക്കറുകളാണ് ബാറ്റിംഗ് പിച്ചില്‍ ഏറ്റവും ഫലപ്രദമാവുക.

ജസ്പ്രീത് ബുമ്ര പിന്മാറിയ സംഭവത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ‘വ്യക്തിപരമായ കാരണങ്ങള്‍’ എന്ന് മാത്രമാണ് ബിസിസിഐ ട്വീറ്റ് ചെയ്തത്. രണ്ടാമത്തെ ടെസ്റ്റില്‍ ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. റോട്ടേഷന്‍ സംവിധാനമെന്നാണ് ഇതിനെക്കുറിച്ച് ബിസിസിഐ പ്രതികരിച്ചത്. പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകളാണ് ബുമ്ര സ്വന്തമാക്കിയത്. സ്വന്തം നാട്ടില്‍ ഇതുവരെ രണ്ട് ടെസ്റ്റുകള്‍ മാത്രമെ താരം കളിച്ചിട്ടുള്ളുവെന്ന പ്രത്യേകതയുമുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ആറ് ഓവറുകള്‍ മാത്രമാണ് ബുമ്ര എറിഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ ഒരു പന്ത് പോലും എറിഞ്ഞില്ല.

പിച്ചിന്റെ സ്വഭാവം മാറും, ബിസിസിഐ നിര്‍ദേശം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റിംഗ് പിച്ചൊരുക്കാന്‍ ബിസിസിഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന രീതിയിലായിരുന്നു പിച്ച് ഒരുക്കിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഇതോടെ ഐസിസി ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെയാണ് നാണക്കേട് ഒഴിവാക്കാന്‍ നീക്കവുമായി ബിസിസിഐ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡേ നൈറ്റ് ടെസ്റ്റിന് അനുയോജ്യമായ പിച്ചായിരുന്നില്ല മൊട്ടേറയിലേത് എന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. അഞ്ച് ദിവസമുണ്ടായിരുന്ന മത്സരം വെറും ഒന്നര ദിവസം കൊണ്ട് അവസാനിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചെങ്കിലും പിച്ചിലെ സ്പിന്‍ ചുഴിയെക്കുറിച്ച് വിവാദങ്ങളുയര്‍ന്നു. നരേന്ദ്ര മോദിയുടെ പേരിലുള്ള സ്റ്റേഡിയത്തില്‍ കൂടുതല്‍ നാണക്കേടുണ്ടായാല്‍ ബിസിസിഐ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവും. ഈ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന.

സാധ്യതാ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി(നായകന്‍), അജിന്‍ക്യ രെഹാനെ, ഋഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍. അശ്വിന്‍, മുഹമ്മജ് സിറാജ്, ഇഷാന്ത് ശര്‍മ്മ.

Next Story

Popular Stories