പോത്തിനെ മോഷ്ടിച്ച കുട്ടിക്കളളന്മാരോട് ക്ഷമിച്ച് ഉടമ; കേസെടുക്കാതെ പൊലീസ് മടങ്ങി
പോത്തിനെ മോഷ്ടിച്ച കുട്ടികള്‍ക്ക് ഉടമസ്ഥന് ക്ഷമ നല്‍കിയതോടെ കേസ് എടുക്കാതെ പൊലീസ്. കുളുത്തൂപ്പുഴയിലാണ് സംഭവം. പോത്തുവ്യാപരം നടത്തുന്ന രാജീവ് എന്നയാളുടെ പോത്തുകളിലൊന്നിനെയാണ് കുട്ടിമോഷ്ടാക്കള്‍ കടത്തിയത്. ഭാരതീപുരത്ത് പോത്ത് വ്യാപാരം ചെയ്ത് വരുന്ന രാജീവ് ഓയില്‍ പാം എണ്ണപ്പനതോട്ടത്തില്‍ തീറ്റ തേടാനായി പോത്തുകളെ അഴിച്ച് വിട്ടപ്പോഴാണ് ഈ സംഭവം. അഴിച്ച് വിട്ട പോത്തുകളിലൊരെണ്ണം തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് മോഷണ വിവരം ഉടമ അറിയുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ചന്ദനക്കാവിലെ ഒഴിഞ്ഞ വീടിന്റെ പിറക് വശത്ത് ഒളിപ്പിച്ച് കെട്ടിയ നിലയില്‍ പോത്തിനെ […]

പോത്തിനെ മോഷ്ടിച്ച കുട്ടികള്‍ക്ക് ഉടമസ്ഥന് ക്ഷമ നല്‍കിയതോടെ കേസ് എടുക്കാതെ പൊലീസ്. കുളുത്തൂപ്പുഴയിലാണ് സംഭവം. പോത്തുവ്യാപരം നടത്തുന്ന രാജീവ് എന്നയാളുടെ പോത്തുകളിലൊന്നിനെയാണ് കുട്ടിമോഷ്ടാക്കള്‍ കടത്തിയത്. ഭാരതീപുരത്ത് പോത്ത് വ്യാപാരം ചെയ്ത് വരുന്ന രാജീവ് ഓയില്‍ പാം എണ്ണപ്പനതോട്ടത്തില്‍ തീറ്റ തേടാനായി പോത്തുകളെ അഴിച്ച് വിട്ടപ്പോഴാണ് ഈ സംഭവം.
അഴിച്ച് വിട്ട പോത്തുകളിലൊരെണ്ണം തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് മോഷണ വിവരം ഉടമ അറിയുന്നത്. പിന്നീട് നടത്തിയ തിരച്ചിലില്‍ ചന്ദനക്കാവിലെ ഒഴിഞ്ഞ വീടിന്റെ പിറക് വശത്ത് ഒളിപ്പിച്ച് കെട്ടിയ നിലയില്‍ പോത്തിനെ കണ്ടെത്തി. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. പോത്തിനുളള തീറ്റിയുമായി വരുന്ന കുട്ടിക്കളളന്മാരെ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ മോഷ്ടാക്കള്‍ പോത്തിനെ വില്ക്കാന് ശ്രമിക്കുന്നതിനിടെ അവിടെ എത്തിയ ആള് പോത്തിനെ തിരിച്ചറിഞ്ഞ് ഉടമസ്ഥനെ വിവരം അറിയിക്കുകയായിരുന്നു.
കാര്യം അറിഞ്ഞെത്തിയ പൊലീസ് മറ്റ് നടപടികള്‍ തുടങ്ങിയെങ്കിലും സ്ഥലത്തെത്തിയ രാജീവ് മോഷണം നടത്തിയ കുട്ടികളുടെ പ്രായവും ബന്ധുക്കളുടെ അപേക്ഷയും മാനിച്ച് തുടര്‍നടപടി ഒഴിവാക്കണമെന്ന് പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഉടമസ്ഥന് പരാതിയില്ലാത്തതിനാല്‍ നടപടികള്‍ അവസാനിപ്പിച്ച് പൊലീസ് മടങ്ങി.
- TAGS:
- Buffalo