Top

സമരം കൊഴുപ്പിക്കാന്‍ കൊണ്ടു വന്ന പോത്ത് സമരം പൊളിച്ചു; സമരക്കാരുടെ പിന്നാലെയോടി; പരിക്ക്

മധ്യപ്രദേശില്‍ നടന്ന ഒരു സമരപ്രക്ഷോഭമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്. സമരത്തിന്റെ ശക്തികൂട്ടാന്‍ വേണ്ടി ഒരു പോത്തിനെ കൊണ്ട് വന്നതിനു പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇതിനുകാരണമായത്. മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. കൊവിഡ് കാരണം മധ്യപ്രദേശിലെ സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഈ സമരത്തിനിടയിലേക്കാണ് ഒരു പോത്ത് കടന്നു വന്നത്. സമരം ഒന്ന് കടുപ്പിക്കാന്‍ വേണ്ടി സമരസംഘാടകര്‍ […]

3 July 2021 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമരം കൊഴുപ്പിക്കാന്‍ കൊണ്ടു വന്ന പോത്ത് സമരം പൊളിച്ചു; സമരക്കാരുടെ പിന്നാലെയോടി;  പരിക്ക്
X

മധ്യപ്രദേശില്‍ നടന്ന ഒരു സമരപ്രക്ഷോഭമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്. സമരത്തിന്റെ ശക്തികൂട്ടാന്‍ വേണ്ടി ഒരു പോത്തിനെ കൊണ്ട് വന്നതിനു പിന്നാലെയുണ്ടായ സംഭവങ്ങളാണ് ഇതിനുകാരണമായത്. മധ്യപ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടന്നത്. കൊവിഡ് കാരണം മധ്യപ്രദേശിലെ സ്‌കൂളുകള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

ഈ സമരത്തിനിടയിലേക്കാണ് ഒരു പോത്ത് കടന്നു വന്നത്. സമരം ഒന്ന് കടുപ്പിക്കാന്‍ വേണ്ടി സമരസംഘാടകര്‍ തന്നെയാണ് ഈ പോത്തിനെ കൊണ്ടു വന്നത്. പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് കാര്യമില്ല എന്ന പഴമൊഴി ഒരു പ്രതീകാത്മകമായി കാണിക്കാന്‍ പോത്തിന്റെ മുന്നില്‍ വെച്ച് ഓടക്കുഴല്‍ ഊതാനായിരുന്നു സമരക്കാരുടെ പദ്ധതി.

എന്നാല്‍ പോത്ത് പദ്ധതികളെല്ലാം പൊളിച്ച് കൈയ്യില്‍ കൊടുത്തു. മുദ്രാവാക്യവും ബാനറും ബഹളവുമൊക്കെയായതോടെ പോത്ത് ആകെ വെപ്രാളത്തിലായി. കുതറിയോടാന്‍ നോക്കിയ പോത്ത് ആദ്യം തന്നെ ബാനറുകള്‍ പിടിച്ചു നില്‍ക്കുന്നവര്‍ക്ക് ചാടി. ഇതോടെ ചുറ്റുമുള്ള സമരക്കാരെല്ലാം ചിതറിയോടുകയും ചെയ്തു. പോത്തിന്റെ ഓട്ടത്തിനിടയില്‍ ഒരു സ്ത്രീയെ പോത്ത് കുത്തിവീഴ്്ത്തി. ഇവര്‍ക്ക് പരിക്കുണ്ട്.

Next Story