Top

ബിടെക് പരീക്ഷ: ഓണ്‍ലൈനാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി സാങ്കേതിക സര്‍വ്വകലാശാല, മറ്റന്നാള്‍ പരീക്ഷ

തിരുവനന്തപുരം: ജൂലൈ 14 ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ബിടെക് പരീക്ഷകള്‍ ഓഫ്‌ലൈനായി തന്നെ നടത്തുമെന്ന് സാങ്കേതിക സര്‍വ്വകലാശാല. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്‍ദേശം നടപ്പിലാക്കാനാകില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു. പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷയ്‌ക്കെത്താനാവില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരീക്ഷകള്‍ നേരിട്ട് നടത്തുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം എഐസിടിഇ മുന്നോട്ടുവെച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം. എന്നാല്‍ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ച സാങ്കേതിക സര്‍വ്വകലാശാലഓൺലൈൻ […]

12 July 2021 6:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിടെക് പരീക്ഷ: ഓണ്‍ലൈനാക്കണമെന്ന കേന്ദ്രനിര്‍ദേശം തള്ളി സാങ്കേതിക സര്‍വ്വകലാശാല, മറ്റന്നാള്‍ പരീക്ഷ
X

തിരുവനന്തപുരം: ജൂലൈ 14 ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ബിടെക് പരീക്ഷകള്‍ ഓഫ്‌ലൈനായി തന്നെ നടത്തുമെന്ന് സാങ്കേതിക സര്‍വ്വകലാശാല. പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്റെ (എഐസിടിഇ) നിര്‍ദേശം നടപ്പിലാക്കാനാകില്ലെന്നും സര്‍വ്വകലാശാല അറിയിച്ചു.

പരീക്ഷകള്‍ ഓഫ്‌ലൈനായി നടത്തുന്നത് സുരക്ഷിതമല്ലെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പരീക്ഷയ്‌ക്കെത്താനാവില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരീക്ഷകള്‍ നേരിട്ട് നടത്തുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം എഐസിടിഇ മുന്നോട്ടുവെച്ചത്. കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദേശം.

എന്നാല്‍ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ച സാങ്കേതിക സര്‍വ്വകലാശാലഓൺലൈൻ ആക്കുന്നത് പരിഗണിക്കണമെന്ന് മാത്രമാണ് എഐസിടിഇയുടെ നിർദേശമെന്നാണ് വിശദീകരണം നല്‍കിയിരിക്കുന്നത്. മറ്റന്നാള്‍ പരീക്ഷകള്‍ തുടങ്ങാനിരിക്കെയാണ് അറിയിപ്പ്.

Also Read: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ്; പരിശോധനക്ക് അയച്ച മറ്റ് അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ്

Next Story