ഒറ്റക്ക് മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മായാവതി; യുപിയില്‍ മാത്രമല്ല; പഞ്ചാബില്‍ എസ്എഡിയെ കൂട്ട്പിടിക്കും
നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച മായാവതി യുപിയില്‍ മാത്രമല്ല ഉത്തരാഖണ്ഡിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളുമായി ചേര്‍ന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക. സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണവിവരങ്ങള്‍ പുനപരിശോധിക്കണമെന്ന് വിഡി സതീശന്; ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മായാവതി പ്രഖ്യാപിക്കുന്നത് ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയായിരിക്കും. മായാവതിയുടെ […]
1 July 2021 1:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മുമായി സഖ്യത്തിനില്ലെന്ന് അറിയിച്ച മായാവതി യുപിയില്‍ മാത്രമല്ല ഉത്തരാഖണ്ഡിലും ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പഞ്ചാബില്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലി ദളുമായി ചേര്‍ന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.
ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് മായാവതി പ്രഖ്യാപിക്കുന്നത് ഈ വര്‍ഷം തന്നെ ഇത് രണ്ടാം തവണയായിരിക്കും. മായാവതിയുടെ 65 ാം പിറന്നാളായ ജനുവരി 15 നും ഇതേകാര്യം അറിയിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയും ഇതിനകം ഒറ്റക്ക് മത്സരിക്കുന്നതിനെകുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രഗതിഷീല്‍ സമാജ്വാദി പാര്‍ട്ടിയുള്‍പ്പെടുന്ന ചെറുകക്ഷികളുമായി സഖ്യമുണ്ടാവും.
2007, 2012, 2017 തെരഞ്ഞെടുപ്പിലും ബിഎസ്പി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് തന്നെയാണ് നേരിട്ടത്. എന്നാല്‍ 2017 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്പിയും സഖ്യമുണ്ടാക്കിയിരുന്നു.
2007 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഭൂരിപക്ഷം നേടി അവസാനമായി അധികാരത്തിലെത്തിയപ്പോള്‍ 403 സീറ്റുകളില്‍ 206 ഉം വിജയിക്കുകയും 30.43 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു. എസ്പി 97 സീറ്റുകളും 25.43 ശതമാനം വോട്ടുകളും നേടി. 51 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് 16.97 ശതമാനം വോട്ട് ലഭിച്ചു.
2012 യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പി സര്‍ക്കാര്‍ രൂപീകരിച്ചു. 224 സീറ്റുകള്‍ നേടി 29.13 ശതമാനം വോട്ട് നേടി. 25.91 ശതമാനം വോട്ടുകള്‍ നേടി ബിഎസ്പി 80 സീറ്റുകള്‍ നേടി. 47 സീറ്റുകളില്‍ ബിജെപി വിജയിക്കുകയും 15 ശതമാനം വോട്ടുകള്‍ നേടുകയും ചെയ്തു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.7 ശതമാനം വോട്ട് നേടിയ ബിജെപി 312 സീറ്റുകളിലാണ് വിജയിച്ചത്, മറുവശത്ത് എസ്പി 47 സീറ്റുകള്‍ നേടി 21.9 ശതമാനം വോട്ട് നേടി. 22.2 ശതമാനം വോട്ട് നേടി ബിഎസ്പി 19 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 7 സീറ്റുകള്‍ നേടി 6.25 ശതമാനം വോട്ട് നേടി. രാഷ്ട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) ഒരു സീറ്റ് നേടി 1.78 ശതമാനം വോട്ടുകള്‍ നേടിയിരുന്നു.
- TAGS:
- BSP
- Mayawati
- UP Election 2022