യോഗിയുടെ ജനസഖ്യാനിയന്ത്രണ ബില്‍; സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനുള്ള ശ്രമമെന്ന് ബിഎസ്പി
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് പുതിയ ജനസഖ്യാനിയന്ത്രണ ബില്ലിലൂടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നടത്തുന്നതെന്ന് ബി എസ് പി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് പുതിയ ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയത്. ബില്ലില്‍ കടുത്ത നിയമങ്ങളാണ് ജനസഖ്യാനിയന്ത്രണത്തിന് മുന്നോട്ടുവെക്കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പ്രതികരിക്കവെയാണ് ബി എസ് പി ദേശീയ വക്താവ് സുധീന്ദ്ര ബഡോദിരിയ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തുന്ന നീക്കമാണ് ജനസഖ്യാനിയന്ത്രണ ബില്ലെന്ന് […]
11 July 2021 2:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് പുതിയ ജനസഖ്യാനിയന്ത്രണ ബില്ലിലൂടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നടത്തുന്നതെന്ന് ബി എസ് പി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് പുതിയ ജനസഖ്യാനിയന്ത്രണ ബില്ലിന്റെ കരടുരൂപം പുറത്തിറക്കിയത്. ബില്ലില്‍ കടുത്ത നിയമങ്ങളാണ് ജനസഖ്യാനിയന്ത്രണത്തിന് മുന്നോട്ടുവെക്കുന്നത്. ഇത് സംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പ്രതികരിക്കവെയാണ് ബി എസ് പി ദേശീയ വക്താവ് സുധീന്ദ്ര ബഡോദിരിയ യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു നടത്തുന്ന നീക്കമാണ് ജനസഖ്യാനിയന്ത്രണ ബില്ലെന്ന് ബി എസ് പി നേതാവ് ആരോപിച്ചു. സര്‍ക്കാര്‍ നാലര വര്‍ഷം എന്തുകൊണ്ടാണ് ഇത്തരം ഒരു ബില്‍ കൊണ്ടുവരുന്നതില്‍ നിന്ന് പിറകോട്ടുപോയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ അടുത്തെത്തിയപ്പോള്‍ ജനങ്ങളില്‍ വേര്‍തിരിവുണ്ടാക്കാന്‍ നടത്തുന്ന നീക്കം മാത്രമാണ് പുതിയ ബില്ലെന്ന് സുധീന്ദ്ര ബഡോദിരിയ വ്യക്തമാക്കി.
2022ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചേരിതിരിവുണ്ടാക്കി ജയം ഉറപ്പിക്കാനുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കമാണ് ഇതെന്ന് സുധീന്ദ്ര ബഡോദരിയ സൂചിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പി ആക്രമം അഴിച്ചുവിടുകയാണെന്നും ബി എസ് പി ആരോപിച്ചു. അധികാരത്തിലും ജനങ്ങളുടെ പിന്തുണയിലും സംഭവിച്ച ഇടിച്ചിലാണ് ആക്രമണം അഴിച്ചുവിടാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നതെന്ന് ബി എസ് പി നേതാവ് ആരോപിച്ചു.
- TAGS:
- BJP
- BSP questions