
ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ പിതാവ് പ്രഭു ദയാല്‍ അന്തരിച്ചു. 95 വയസായിരുന്നു.ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ‘പ്രഭു ദയാലിന്റെ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് സംഭവിച്ചിരിക്കുന്ന വിയോഗത്തില്‍ പങ്കുചേരുന്നതിനൊപ്പം കുടുംബത്തിന് ഈ ദുഃഖത്തില്‍ നിന്ന് കരകയറാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു’, ബിഎസ്പി ദേശിയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.
മയാവതിയുടെ പിതാവിന്റെ വിയോഗത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനമറിയിച്ചു. ‘യുപി മുന്‍ മുഖ്യമന്ത്രി മായവതിയുടെ പിതാവ് ശ്രീ പ്രഭു ദയാല്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മായവതി അതിയായ ദുഃഖത്തിലാണ്. ഈ അവസരത്തില്‍ ഞാന്‍ മായവതിയോടും കുടുംബത്തോടുമുള്ള അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരേതാത്മാവിന് ശ്രീരാമന്റെ ചരണങ്ങളില്‍ ഇടം ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’, ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
- TAGS:
- BSP
- Mayawati
- Yogi adityanath