മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു; നീക്കം ഭീഷണിയുണ്ടെന്ന പരാതിക്ക് പിന്നാലെ
കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നു. നാമനിര്‍ദ്ദേശ പത്രിക നാളെ പിന്‍വലിക്കും. തനിക്കെതിരെ മഞ്ചേശ്വരത്ത് അപരന് മത്സരിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന് ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നത്. നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്ദരയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുന്ദരയ്ക്ക് നേരെ ബിജെപി ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി ബദിയെടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് […]

കാസര്‍കോട്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നു. നാമനിര്‍ദ്ദേശ പത്രിക നാളെ പിന്‍വലിക്കും. തനിക്കെതിരെ മഞ്ചേശ്വരത്ത് അപരന് മത്സരിക്കുന്നുണ്ടെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന് ആരോപണം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നത്.
നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് പിന്നാലെ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുന്ദരയ്ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുന്ദരയ്ക്ക് നേരെ ബിജെപി ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി ബദിയെടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ ചേര്‍ന്നെന്ന പ്രഖ്യാപനവുമായി സുന്ദര രംഗത്തെത്തിയത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.