
കശ്മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. അതിര്‍ത്തി രക്ഷാ സേന നടത്തിയ പരിശോധിനയില്‍ കത്ത്വ ജില്ലയിലാണ് തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ച്ചക്കിടയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ തുരങ്കമാണിത്.
പാകിസ്താനില്‍ നിന്നും നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന തുരങ്കത്തിന്റെ നീളം 150 മീറ്ററാണ്. 30 അടി ആഴത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നാല് തുരങ്കങ്ങളാണ് അതിര്‍ത്തി സുരക്ഷാ സേന കണ്ടെത്തിയിരിക്കുന്നത്.

അതിര്‍ത്തി ഔട്ട് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ഹിരനഗര്‍ സെക്ടറിലും സമാന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന തുരങ്കം കണ്ടെത്തിയിരുന്നു. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ പ്രദേശത്ത് ആയുധവുമായെത്തിയ ഒരു പാകിസ്താന് ഹെക്സാകോപ്റ്റര്‍ വെടിവച്ച് വീഴ്ത്തിയിരുന്നുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Next Story