യെദ്യൂരപ്പ പുറത്തേക്ക്; പൊട്ടികരഞ്ഞുകൊണ്ട് രാജി
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പുറത്തേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം. ‘അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്. ‘ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി പരീക്ഷയായിരുന്നുവെന്നും യെദ്യൂരപ്പ കൂട്ടിചേര്‍ത്തു. യെദ്യൂരപ്പയുടെ രാജിക്കായി വലിയ സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ലിംഗായത്ത് സമുദായത്തില്‍ […]
26 July 2021 1:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പുറത്തേക്ക്. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെയാണ് യെദ്യൂരപ്പയുടെ രാജി. പരിപാടിക്കിടെ ഏറെ വികാരാധീനനായിട്ടായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗം.
‘അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് തന്നോട് കേന്ദ്രമന്ത്രിയാവാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ അങ്ങോട്ട് നിര്‍ദേശിച്ചിരുന്നു. അന്നും കര്‍ണാടകക്കൊപ്പം തുടരുമെന്നാണ് പറഞ്ഞത്. ‘ എന്നാണ് യെദ്യൂരപ്പ പറഞ്ഞത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് ആയതിനാല്‍ തന്നെ തനിക്ക് അഗ്നി പരീക്ഷയായിരുന്നുവെന്നും യെദ്യൂരപ്പ കൂട്ടിചേര്‍ത്തു.
യെദ്യൂരപ്പയുടെ രാജിക്കായി വലിയ സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ ലിംഗായത്ത് സമുദായത്തില്‍ നിന്നും കടുത്ത പ്രതിരോധമാണ് ഉയര്‍ന്നത്. യെദ്യൂരപ്പ പുറത്ത് പോയാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്നായിരുന്നു ലിംഗായത്തിന്റെ മുന്നറിയിപ്പ്.
യദ്യൂരപ്പയ്ക്ക് കാവലായി ലിംഗായത്ത് സമുദായവും മഠങ്ങളും നീങ്ങുമ്പോള്‍ ബിജെപിയുടെ നേതൃമാറ്റ നീക്കം പാളുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ നേതൃമാറ്റത്തിന് ബിജെപി നേതൃത്വം പച്ചക്കൊടി വീശിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു മുതിര്‍ന്ന നേതാക്കളുമായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി മടങ്ങുമ്പോള്‍ കര്‍ണാടകയില്‍ ഈ മാസം തന്നെ പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കപ്പെടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.
ലിംഗായത്ത് വിഭാഗത്തിലെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബിഎസ് യെദ്യൂരപ്പ എന്ന രാഷ്ട്രീയ ചാണക്ക്യനെ പെട്ടെന്ന് മറികടക്കാനാകുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ പരാജയപ്പെടുത്തിയത് സന്ന്യാസി മഠങ്ങളാണ്. നദ്ദയുടെ പിന്തുണ ലിംഗായത്ത് സമ്മര്‍ദ്ദങ്ങള്‍ വിജയം കാണുമെന്ന സൂചനയും നല്‍കുന്നുണ്ട്. മറുവശത്ത് വിമത എംഎല്‍എമാര്‍ നീക്കങ്ങള്‍ ശക്തമാക്കിയാല്‍ ബിജെപി കര്‍ണാടക നേതൃത്വത്തിന് തലവേദനയാകും.
- TAGS:
- BS Yediyurappa
- Karnataka