‘അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നില്‍ നിന്ന് നയിക്കും’; നേതൃത്വത്തോട് നിലപാട് വ്യക്തമാക്കി യെദിയൂരപ്പ
ബെംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയ രംഗത്ത് താന്‍ സജീവമായി തന്നെ ഉണ്ടാവുമെന്ന സൂചനകള്‍ നല്കി കര്‍ണാടക മുഖ്യമന്ത്രിയും ബിഎസ് യെദിയൂരപ്പ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് യെദിയൂരപ്പയുടെ പ്രതികരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെ മോദിയോടൊപ്പം ചേര്‍ന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിക്കാന് താന്‍ മുമ്പില്‍ നിന്ന് നയിക്കുമെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതും കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിലും […]

ബെംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞും രാഷ്ട്രീയ രംഗത്ത് താന്‍ സജീവമായി തന്നെ ഉണ്ടാവുമെന്ന സൂചനകള്‍ നല്കി കര്‍ണാടക മുഖ്യമന്ത്രിയും ബിഎസ് യെദിയൂരപ്പ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് യെദിയൂരപ്പയുടെ പ്രതികരണം.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേത് പോലെ മോദിയോടൊപ്പം ചേര്‍ന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിക്കാന് താന്‍ മുമ്പില്‍ നിന്ന് നയിക്കുമെന്നാണ് യെദിയൂരപ്പയുടെ പ്രതികരണം. 2023ലാണ് നിയമസഭ തെരഞ്ഞെടുപ്പ്. അതും കഴിഞ്ഞ് ലോക്സഭ തെരഞ്ഞെടുപ്പിലും താന്‍ തന്നെയാവും ബിജെപിയെ നയിക്കുന്നതെന്ന സന്ദേശമാണ് യെദിയൂരപ്പ കേന്ദ്ര നേതൃത്വത്തിന് നല്‍കുന്നത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്പ്പിക്കാമോ എന്ന തന്റെ വെല്ലുവിളി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഏറ്റെടുക്കണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും ലഭിക്കാന്‍ താന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
- TAGS:
- BJP
- Karnataka
- Yediyurappa