‘മുഖ്യമന്ത്രിയായി തുടരാന്‍ യെദ്യൂരപ്പയ്ക്ക് നെഞ്ചുറപ്പില്ലെ’ന്ന് ബിജെപി നേതാവ്; ബിജെപിയില്‍ വിമത നീക്കം തുടരുന്നു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് നെഞ്ചുറപ്പില്ലെന്ന് ബിജെപി നേതാവ്. എച്ച് വിശ്വനാഥനാണ് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. നേരത്തെ ബിജെപി കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്കെതിരെ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപി കര്‍ണാടകയുടെ ഉത്തരവാദിത്വമുള്ള അരുണ്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എച്ച് വിശ്വനാഥന്റെ തുറന്നുപറച്ചില്‍. ”ഞങ്ങള്‍ക്ക് യെദ്യൂരപ്പയുടെ നേതൃത്വത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെയും താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ഇച്ഛാ ശക്തിയും നെഞ്ചുറപ്പും അദ്ദേഹത്തിനില്ല. ഒരുപക്ഷേ ആരോഗ്യ സ്ഥിതി […]
17 Jun 2021 3:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി തുടരാന്‍ ബിഎസ് യെദ്യൂരപ്പയ്ക്ക് നെഞ്ചുറപ്പില്ലെന്ന് ബിജെപി നേതാവ്. എച്ച് വിശ്വനാഥനാണ് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്. നേരത്തെ ബിജെപി കര്‍ണാടകയില്‍ യെദ്യൂരപ്പയ്ക്കെതിരെ പടയൊരുക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിജെപി കര്‍ണാടകയുടെ ഉത്തരവാദിത്വമുള്ള അരുണ്‍ സിംഗ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് എച്ച് വിശ്വനാഥന്റെ തുറന്നുപറച്ചില്‍.
”ഞങ്ങള്‍ക്ക് യെദ്യൂരപ്പയുടെ നേതൃത്വത്തോട് ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകളെയും താഴ്ത്തിക്കെട്ടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇപ്പോള്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ഇച്ഛാ ശക്തിയും നെഞ്ചുറപ്പും അദ്ദേഹത്തിനില്ല. ഒരുപക്ഷേ ആരോഗ്യ സ്ഥിതി പരിഗണിക്കേണ്ട സമയമാണിത്. മന്ത്രിമാരെല്ലാം തന്നെ അദ്ദേഹത്തിന്റെ ഭരണത്തില്‍ കടുത്ത അസംതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്”
എച്ച് വിശ്വനാഥന്
സംസ്ഥാനത്തെ ബിജെപി ഘടകം യെദ്യൂരപ്പയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ അസ്വാരസ്യങ്ങളുണ്ട്. കര്‍ണാടക മോദിജിയെ മറക്കുകയാണെന്നും ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെതിരെ തിരിയുമെന്നും എച്ച് വിശ്വനാഥന് അരുണ്‍ സിംഗിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജെഡിഎസ് എം.എല്‍.എയായിരുന്ന എച്ച് വിശ്വനാഥന് ഉള്‍പ്പെടെയുള്ള 18 എംഎല്‍എമാരുടെ കൂറുമാറ്റമാണ് കര്‍ണാടകയില്‍ ബിജെപിക്ക് അധികാരം ലഭിക്കാന്‍ കാരണമായത്.
ബിജെപിയില്‍ യെദ്യൂരപ്പയ്ക്കെതിരെ ശക്തമായ വിമത നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അരുണ്‍ സിംഗ് സംസ്ഥാനത്തെത്തിയത്. മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം അരുണ്‍ സിംഗ് ദേശീയ നേതൃത്വത്തെ വിവരങ്ങള്‍ ധരിപ്പിക്കും. മുഖ്യമന്ത്രി സ്ഥാനത്ത് യെദ്യൂരപ്പ തുടരണമോയെന്ന് ഇതിന് ശേഷമായിരിക്കും പാര്‍ട്ടി തീരുമാനിക്കുക.