Top

‘ബ്രൗസറുകള്‍ നമ്മുടെ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ട്’; ഓണ്‍ലൈന്‍ പണമിടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓണ്‍ലൈന്‍ ബാങ്കിങ്ങ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ബ്രൗസറുകള്‍ നമ്മുടെ പാസ്വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പാസ്വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ലെന്ന് പൊലീസ് പറയുന്നു. നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ […]

9 April 2021 11:08 AM GMT

‘ബ്രൗസറുകള്‍ നമ്മുടെ പാസ് വേഡുകള്‍ സൂക്ഷിക്കുന്നുണ്ട്’; ഓണ്‍ലൈന്‍ പണമിടപാടുകാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്
X

ഓണ്‍ലൈന്‍ ബാങ്കിങ്ങ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ബ്രൗസറുകള്‍ നമ്മുടെ പാസ്വേഡുകള്‍ സൂക്ഷിക്കുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പാസ്വേഡുകള്‍ അല്ലെങ്കില്‍ ക്രെഡന്‍ഷ്യലുകള്‍ എവിടേയും സേവ് ചെയ്യരുത്. പലപ്പോഴും നിങ്ങളുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകളും പാസ്വേഡുകളും സേവ് ചെയ്യാന്‍ ബ്രൗസറുകളും അപ്ലിക്കേഷനും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിന്‍ ചെയ്യുന്നത് എളുപ്പത്തിലാക്കുമെങ്കിലും, ഇത് ഒരിക്കലും സുരക്ഷിതമായ കാര്യമല്ലെന്ന് പൊലീസ് പറയുന്നു.

നിങ്ങളുടെ ഫോണ്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ലാപ്ടോപ്പ് പോലെ നിങ്ങള്‍ ബാങ്കിംഗ് സൈറ്റിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മറ്റൊരാളുടെ കൈകളില്‍ അകപ്പെടുകയോ ആണെകില്‍, അവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകള്‍ നടത്താനും അത് ദുരുപയോഗം ചെയ്യാനും കഴിയും.

കേരള പൊലീസ്

ബ്രൗസറുകളിലെ സെറ്റിങ്‌സില്‍ സേവ് പാസ്സ്വേര്‍ഡ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യുന്നതാണ് അഭികാമ്യം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ പൊതു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാതിരിക്കുക. ലോഗിന്‍ ചെയ്യുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും മുമ്പ് നിങ്ങള്‍ ഉപയോഗിക്കുന്ന വൈഫൈ, പാസ്വേഡ് നല്‍കി പരിരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഇത്തരം ഇടപാടുകള്‍ക്ക് ഓപ്പണ്‍ വൈഫൈ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Next Story