Top

മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചു; സഹോദരങ്ങള്‍ പിടിയില്‍

വയനാട് അമ്പലവയല്‍ ഫാം കോര്‍ട്ട്‌സിലെ താമസക്കാരായ അനില്‍ കുമാറിനെയും സഹോദരന്‍ സുനില്‍ കുമറിനെയുമാണ് അമ്പലവയല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നു എന്ന് അറിയിച്ചു കൊണ്ട് അനില്‍കുമാറിന്റെ ഭാര്യ പിതാവ് അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടിലെത്തി ഇരുവരെയും പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ വീട്ടിനകത്ത് പോയി കത്തിയെടുത്ത് വന്ന പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.രാത്രിയില്‍ തന്നെ വലിയവീട്ടില്‍ അനില്‍കുമാറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് സഹോദരന്‍ സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.നിസ്സാര […]

8 Jun 2021 3:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യലഹരിയില്‍ പൊലീസിനെ ആക്രമിച്ചു; സഹോദരങ്ങള്‍ പിടിയില്‍
X

വയനാട് അമ്പലവയല്‍ ഫാം കോര്‍ട്ട്‌സിലെ താമസക്കാരായ അനില്‍ കുമാറിനെയും സഹോദരന്‍ സുനില്‍ കുമറിനെയുമാണ് അമ്പലവയല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കുന്നു എന്ന് അറിയിച്ചു കൊണ്ട് അനില്‍കുമാറിന്റെ ഭാര്യ പിതാവ് അമ്പലവയല്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

വീട്ടിലെത്തി ഇരുവരെയും പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ വീട്ടിനകത്ത് പോയി കത്തിയെടുത്ത് വന്ന പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
രാത്രിയില്‍ തന്നെ വലിയവീട്ടില്‍ അനില്‍കുമാറിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെയാണ് സഹോദരന്‍ സുനില്‍കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
നിസ്സാര പരിക്കുകള്‍ പറ്റിയ അമ്പലവയല്‍ എസ്‌ഐ അനൂപ്, ശ്രീധരന്‍
കോണ്‍സ്റ്റബിള്‍ ശിവദാസന്‍ എന്നിവര്‍ അമ്പലവയല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
ചികിത്സ തേടി.

അനില്‍കുമാര്‍ അമ്പലവയല്‍ RARS ജീവനക്കാരനാണ്. ഇരുവര്‍ക്കുമെതിരെ പോലീസ് കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുക, വധശ്രമം തുടങ്ങി വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ ഇന്ന് ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Next Story

Popular Stories