ചില്ലറക്കാരനല്ല,വര്‍ക്കലയില്‍ ജോയിയെ വീഴ്ത്താന്‍ ഇറങ്ങുന്നത് തീപ്പൊരി ഡിബേറ്റര്‍; ബിആര്‍എം ഷഫീറെത്തുമ്പോള് മത്സരം കടുക്കും
2016ല്‍ ഇടതുതരംഗം വീശിയടിച്ചപ്പോള്‍ ഇടതിനൊപ്പം നിന്നിരുന്ന വര്‍ക്കലയില്‍ പക്ഷേ ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ക്കല സിറ്റിംഗ് എംഎല്‍എ വി ജോയിയെ വീഴ്ത്താന്‍ യുഡിഎഫ് ഇത്തവണ കളത്തിലിറക്കുന്നത് ചാനല്‍ ചര്‍ച്ചകളിലെ സജീവ സാന്നിധ്യമായ അഡ്വ ബിആര്‍എം ഷെറീഫിനെ. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കുന്ന തീപ്പൊരി ഡിബേറ്ററായ കരുത്തനായ സ്ഥാനാര്‍ഥിയെ മുന്നില്‍ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പതിറ്റാണ്ടുകള്‍ നീണ്ട പൊതുപ്രവര്‍ത്തനത്തിന്റെ പരിചയസമ്പത്തും വിദ്യാര്‍ഥി രാഷ്ട്രീയം മുതല്ക്കുതന്നെ കൈവന്ന നേതൃപാഠവവും മുതല്‍ക്കൂട്ടാക്കി മണ്ഡലത്തില്‍ ബിആര്‍എം ഷഫീര്‍ പ്രചരണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
ചാനല്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിത്തന്നെയാണ് അഡ്വ ബി ആർ എം ഷെഫീറിനെ മലയാളിക്കര അറിയുന്നത്. വർക്കലയിലെ യു ഡി എഫ് സ്ഥാനാർഥി ആയി എത്തുമ്പോൾ ഷഫീർ തിരിഞ്ഞു നോക്കുന്നത് തന്റെ ജീവിത പോരാട്ടങ്ങളിലേക്കാണ്. വിതുര ചെറ്റച്ചലിൽ ടാപ്പിംഗ് തൊഴിലാളിയായ എ. ബഷീറിന്റെയും വീട്ടമ്മയായ റംല ബീവിയുടെയും മകനായി ജനിച്ച ഷെഫീർ ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഷഫീര്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. നാലാം ക്ലാസ് മുതൽ അച്ഛന്റെ സഹായി ആയി തോട്ടത്തിൽ പോയിരുന്ന ഷെഫീർ കുറച്ചു കൂടി മുതിർന്നപ്പോൾ ടാപ്പിങ് തന്നെ തൊഴിലാക്കി.ഈ വരുമാനം കൊണ്ടാണ് എൽ എൽ ബി പഠനം വരെ പൂർത്തിയാക്കിയതെന്ന് പറയുമ്പോൾ ഷെഫീറിന്റെ മുഖത്ത് അഭിമാന തിളക്കം.
വിതുര സ്റ്റാൻഡിലെ ക്ളീനറായും എൽ എൽ ബി പഠന കാലത്തിൽ പോയിരുന്ന ഷെഫീർ തന്റെ രാഷ്ട്രീയ ജീവിതവും ഒപ്പം കൊണ്ടുപോകാൻ ശ്രദ്ധിച്ചു. ക്ളീനറായി പോകുമ്പോഴും തന്റെ കയ്യിൽ ഒരു ഖദർ ഷർട്ട് ഉണ്ടാകുമായിരുന്നു എന്ന് ഷഫീർ പറയുന്നു. ജോലിക്ക് ശേഷം വീണ്ടും കമ്മിറ്റി യോഗങ്ങളിൽ സജീവമാകും. ഏഴാം ക്ലാസ് മുതൽ മികച്ച പ്രാസംഗികനായ ഷെഫീറിന് പരന്ന വായനയാണ് മറ്റൊരു കൈമുതൽ.
യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വക്താവ്, ഡിസിസി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നേതൃപാടവം തെളിയിച്ച ഷെഫീറിനെ യുഡിഎഫിന് വിജയസാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്ന വര്‍ക്കല മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വം നിശ്ചയിച്ചതും ഇതുകൊണ്ടൊക്കെ തന്നെയാണ്.
2016ല്‍ ഇടതുതരംഗം വീശിയടിച്ചപ്പോള്‍ ഇടതിനൊപ്പം നിന്നിരുന്ന വര്‍ക്കലയില്‍ പക്ഷേ ഇത്തവണത്തെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ല്‍ സിറ്റിംഗ് എംഎല്‍എ വി ജോയിയോട് യുഡിഎഫ് സ്ഥാനാര്‍ഥി വര്‍ക്കല കഹാര്‍ 41.3 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ഇത്തവണ കരുത്തനായ സ്ഥാനാര്ഥിയെത്തുന്നതോടെ വര്‍ക്കല പിടിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ.