കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചു; ബ്രിട്ടീഷ് ആരോഗ്യ മന്ത്രി രാജി വെച്ചു
ബ്രിട്ടനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്നുള്ള ആരോപണങ്ങളുടെ പിന്നാലെ ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക് രാജിവെച്ചു. പ്രോട്ടോകോളുകള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചതാണ് രാജിക്ക് കാരണമായത്. മഹാമാരിക്കാലത്ത് ഇത്രയധികം ത്യാഗം ചെയ്ത ആളുകളോട് സത്യസന്ധത പുലര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് ഹാന്‍കോക് രാജിക്കത്തില്‍ പറയുന്നത്. മുന്‍ ചാന്‍സലര്‍ ആയ സാജിദ് ജാവിദ് ആണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസിനുള്ളില്‍ വെച്ച് ഹാന്‍കോകും സഹപ്രവര്‍ത്തകയും തമ്മില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ ദ സണ്‍ ആണ് പുറത്തു വിട്ടത്. ചിത്രം പുറത്തു […]
26 Jun 2021 8:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബ്രിട്ടനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെത്തുടര്‍ന്നുള്ള ആരോപണങ്ങളുടെ പിന്നാലെ ആരോഗ്യ മന്ത്രി മാറ്റ് ഹാന്‍കോക് രാജിവെച്ചു. പ്രോട്ടോകോളുകള്‍ ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചതാണ് രാജിക്ക് കാരണമായത്. മഹാമാരിക്കാലത്ത് ഇത്രയധികം ത്യാഗം ചെയ്ത ആളുകളോട് സത്യസന്ധത പുലര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നു എന്നാണ് ഹാന്‍കോക് രാജിക്കത്തില്‍ പറയുന്നത്. മുന്‍ ചാന്‍സലര്‍ ആയ സാജിദ് ജാവിദ് ആണ് പുതിയ ഹെല്‍ത്ത് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫീസിനുള്ളില്‍ വെച്ച് ഹാന്‍കോകും സഹപ്രവര്‍ത്തകയും തമ്മില്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ ദ സണ്‍ ആണ് പുറത്തു വിട്ടത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ ഇദ്ദേഹം രാജി വെക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. രാജി സന്നദ്ധത ഹാന്‍കോക് സ്വമേധയാ അറിയിക്കുകയായിരുന്നു.
- TAGS:
- Britain
- Covid Protocol