
യുകെയില്‍ ഫൈസര്‍ കൊവിഡ് വാക്സിന്റെവാക്സിന് കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 90 വയസ്സ് പൂര്‍ത്തിയാക്കിയ മാര്‍ഗരറ്റ് കീനന്‍. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് യുകെയില്‍ വാക്സിന് വിതരണം ആരംഭിച്ചത്.
‘കൊവിഡിനെതിരെ വാക്സിന് സ്വീകരിക്കുന്ന ആദ്യത്തെ വ്യക്തി എന്ന നിലയില്‍ എനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ട്’, മാര്‍ഗരറ്റ് കീനന്‍ പറഞ്ഞു. അതിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു അവര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചത്. തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ജന്മദിന സമ്മാനമാണ്. എല്ലയ്പ്പോഴ്ത്തേയും പോലെ ഈ പുതുവര്‍ഷത്തിലും തന്റെ കുടുംബത്തോടൊപ്പം ചിലവഴിക്കാനുള്ള കൂടുതല്‍ സമയമാണ് തനിക്ക് ലഭിച്ചിരിക്കുന്നന്നതെന്നും കീനന്‍ പറഞ്ഞു. ഒരു ജ്വല്ലറി അസിസ്റ്റന്റ് ആയിരുന്ന മാഗീ എന്നറിയപ്പെടുന്ന മാര്‍ഗരറ്റ് നാല് വര്‍ഷത്തിന് മുമ്പാണ് റിട്ടയര്‍ ചെയ്യുന്നത്.
സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ കൊവെന്‍ട്രി ആശുപത്രിയില്‍ വെച്ചാണ് മാര്‍ഗരേറ്റ് കൊവിഡ് വാക്സിന് സ്വീകരിച്ചത്. 91 വയസാകാന്‍ ഒരാഴ്ച്ച ബാക്കിനില്‍ക്കെയാണ് മാര്‍ഗരേറ്റ് വാക്സിന് കുത്തവെപ്പെടുത്തത്. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഇതിനോടകം തന്നെ മാഗിയുടെ അഭിമുഖമെടുത്തുകഴിഞ്ഞു. കൊവിഡ് ബാധയെ തുടര്‍ന്ന് കുറച്ച് നാള് മുമ്പാണ് മാഗിയുടെ ഭര്‍ത്താവ് മരിക്കുന്നത്.
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ ബയേണ്‍ടെക് കൊവിഡ് വാക്സിന് അംഗീകാരം നല്കിയ ആദ്യ രാജ്യമായിരുന്നു യുകെ. ഫൈസര്‍ ബയേണ്‍ടെക്കിന്റെ കൊവിഡ് വാക്സിന് പൊതുജന മധ്യത്തില്‍ എത്തിച്ചതോടെ കൊറോണ മഹാമാരിക്കെതിരെ വാക്സിനേഷന് നടത്തുന്ന ആദ്യത്തെ പടിഞ്ഞാറാന്‍ രാജ്യമാവുകയാണ് യുകെ.
ഫൈസര്‍ ബയേണ്‍ടെക്ക് വാക്സിന്റെ 400 ലക്ഷത്തിലധികം ഡോസുകളാണ് യുകെ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഓരോരുത്തരം രണ്ട് ഡോസുകള്‍ വീതമാണ് സ്വീകരിക്കേണ്ടത്. ഈ ആഴ്ച്ചയോടെ 800,000 ഡോസുകള്‍ എത്തുമമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രഥമ പരിഗണന കൊടുക്കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് നമ്മള് കടന്ന് പോയികൊണ്ടിരിക്കുന്നത്. എന്നാല്‍ അന്തകാരത്തിനൊടുവില് ഇപ്പോള്‍ പ്രകാശം ഉദിച്ചിരിക്കുകയാണെന്ന് 24 വര്‍ഷങ്ങളായി ബ്രിട്ടണിലെ ദേശിയ ആരോഗ്യ സര്‍വ്വീസിലെ പാഴ്സികള്‍ അഭിപ്രായപ്പെട്ടു.
- TAGS:
- Pfizer Covid vaccine
- UK