Top

‘മുല്ലപ്പള്ളിയുടേത് യോഗി ആദിത്യനാഥിന്റെ ഭാഷ’; കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയണമെന്ന് ബൃന്ദാ കാരാട്ട്

‘മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കണം.’

1 Nov 2020 8:12 AM GMT

‘മുല്ലപ്പള്ളിയുടേത് യോഗി ആദിത്യനാഥിന്റെ ഭാഷ’; കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിയണമെന്ന് ബൃന്ദാ കാരാട്ട്
X

വിവാദപരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പി ബി അംഗം ബൃന്ദാ കാരാട്ട്. മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് ബൃന്ദ പറഞ്ഞു. പീഡനത്തിരയായവരെ കുറ്റപ്പെടുത്തുന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരുടെ ഭാഷയാണ് മുല്ലപ്പള്ളി രാമചന്ദ്രനും ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്. അപമാനകരമാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ബൃന്ദ കുറ്റപ്പെടുത്തി.

മുല്ലപ്പള്ളി കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കണം. അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ പുറത്താക്കണം.

ബൃന്ദാ കാരാട്ട്

പ്രസ്താവനയ്ക്ക് ശേഷം മാപ്പ് അപേക്ഷിച്ചിട്ട് കാര്യമില്ല. സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും സിപിഐഎം പി ബി അംഗം ചോദിച്ചു.

‘അഭിസാരിക’ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ചില കേന്ദ്രങ്ങളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശമായി ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ വിവാദം ഉണ്ടാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ദുരുദ്യേശമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

Next Story