Top

വാളയാര്‍ അമ്മക്കൊപ്പമെന്ന് ബൃന്ദ കാരാട്ട്; സ്ഥാനാര്‍ത്ഥിയാവുന്നത് രാഷ്ട്രീയ തീരുമാനം

വാളയാര്‍ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ സിപിഐഎം വാളയാറിലെ അമ്മക്കൊപ്പമാണെന്നും എന്നും കൂടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബൃന്ദ കാരാട്ട് കാഞ്ഞങ്ങാട്ടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിന്റെ കൂടെയുണ്ടാവും. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്.’ ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ എന്ത് പ്രചാരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്നും ബൃന്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും […]

2 April 2021 8:04 PM GMT

വാളയാര്‍ അമ്മക്കൊപ്പമെന്ന് ബൃന്ദ കാരാട്ട്; സ്ഥാനാര്‍ത്ഥിയാവുന്നത് രാഷ്ട്രീയ തീരുമാനം
X

വാളയാര്‍ അമ്മക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നീതിക്കായുള്ള പോരാട്ടത്തില്‍ സിപിഐഎം വാളയാറിലെ അമ്മക്കൊപ്പമാണെന്നും എന്നും കൂടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബൃന്ദ കാരാട്ട് കാഞ്ഞങ്ങാട്ടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അമ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. എന്നും കുടുംബത്തിന്റെ കൂടെയുണ്ടാവും. ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്.’ ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ എന്ത് പ്രചാരണം നടത്തിയാലും എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വരുമെന്നും ബൃന്ദ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും ബൃന്ദ രംഗത്തെത്തി. നരേന്ദ്രമോദി ഭക്ഷ്യ സുരക്ഷയെ കുറിച്ചും ഭക്ഷ്യ കിറ്റിനെകുറിച്ചും റേഷന്‍കടകളില്‍ പോയി അന്വേഷിക്കണം, റിലയന്‍സ് ബ്രാന്ഡ് അംബാസിഡറാണ് മോദിയെന്നും ബൃദ്ധ കാരാട്ട് കൂട്ടി ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെയാണ് വാളയാര്‍ അമ്മയുടെ മത്സരം. ഭാഗ്യവതിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കുഞ്ഞുടുപ്പ് ആണ്. വാളയാര്‍ അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സംഭാവന അഭ്യര്‍ത്ഥിച്ച് സമൂഹ മാധ്യമങ്ങളില്‍ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ന്‍ നടക്കുന്നുണ്ട്.
തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് ഭാഗ്യവതി വ്യക്തമാക്കിയിരുന്നു.

Next Story