Top

‘സന്തോഷകരമായ ദിനത്തില്‍ പൊലീസ് കസ്റ്റഡിയില്‍’; ഒരിക്കലും മറക്കില്ലെന്ന് വധുവിന്റെ അമ്മ; കലക്ടറുടെ നടപടിയില്‍ പ്രതിഷേധം ശക്തം

കര്‍ഫ്യൂ ലംഘിച്ചെന്ന പേരില്‍ വിവാഹ ചടങ്ങ് മുടക്കുകയും വിവാഹ വേദിയിലുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ത്രിപുരയിലെ കലക്ടറുടെ നടപടിയില്‍ പ്രതികരണവുമായി വധുവിന്റെ അമ്മ. വെസ്റ്റ് ത്രിപുര ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ ശൈലേഷ് കുമാര്‍ യാദവ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകളുടെ ദിവസമാക്കി മാറ്റിയെന്നും ഒരിക്കലും ഈ സംഭവം മറക്കാനാവില്ലെന്നും വധുവിന്റെ അമ്മ സബിത ദെബ് പറയുന്നു. ‘ ലോക്കല്‍ പൊലീസ് ഞങ്ങളോട് ദയയോടെയാണ് പെരുമാറിയത്. പക്ഷെ കലക്ടറുടെ പെരുമാറ്റം ഞങ്ങളെ മാനസികമായി തളര്‍ത്തി. അയാള്‍ […]

28 April 2021 11:35 PM GMT

‘സന്തോഷകരമായ ദിനത്തില്‍ പൊലീസ് കസ്റ്റഡിയില്‍’; ഒരിക്കലും മറക്കില്ലെന്ന് വധുവിന്റെ  അമ്മ; കലക്ടറുടെ നടപടിയില്‍ പ്രതിഷേധം ശക്തം
X

കര്‍ഫ്യൂ ലംഘിച്ചെന്ന പേരില്‍ വിവാഹ ചടങ്ങ് മുടക്കുകയും വിവാഹ വേദിയിലുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ത്രിപുരയിലെ കലക്ടറുടെ നടപടിയില്‍ പ്രതികരണവുമായി വധുവിന്റെ അമ്മ. വെസ്റ്റ് ത്രിപുര ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റായ ശൈലേഷ് കുമാര്‍ യാദവ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തെ വേദനിപ്പിക്കുന്ന ഓര്‍മ്മകളുടെ ദിവസമാക്കി മാറ്റിയെന്നും ഒരിക്കലും ഈ സംഭവം മറക്കാനാവില്ലെന്നും വധുവിന്റെ അമ്മ സബിത ദെബ് പറയുന്നു.

‘ ലോക്കല്‍ പൊലീസ് ഞങ്ങളോട് ദയയോടെയാണ് പെരുമാറിയത്. പക്ഷെ കലക്ടറുടെ പെരുമാറ്റം ഞങ്ങളെ മാനസികമായി തളര്‍ത്തി. അയാള്‍ ആളുകളെ അടിക്കുകയും തള്ളുകയും ചെയ്തു.
ഞങ്ങള്‍ക്ക് നേരിടേണ്ടി വന്ന ഉപദ്രവം ഒരിക്കലും മറക്കില്ല. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ ഒരു ദിവസം ഇങ്ങനെയായിത്തീരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല,’ സബിത ദെബ് പറഞ്ഞു.

വിവാഹ വേദിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത തങ്ങളെ രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്നും ഒടുവില്‍ ലോക്കല്‍ പൊലീസ് സഹായിച്ചതു മൂലമാണ് കസ്റ്റഡിയില്‍ നിന്നും വിട്ടതെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ നടത്തുകയും ചെയ്തു. വിവാഹ മുഹൂര്‍ത്തം 11.30 നായിരുന്നെന്നും അതുകൊണ്ടാണ് കര്‍ഫ്യൂ സമയമായ 10 മണി കഴിഞ്ഞിട്ടും ചടങ്ങ് നീണ്ടതെന്ന് ഇവര്‍ പറയുന്നു.

വരനും വധുവും സംഭവത്തിനു ശേഷം മാനസികമായി തളര്‍ന്നെന്നും ഇവര്‍ പറയുന്നു. വെസ്റ്റ് ത്രിപുരയിലെ രണ്ട് വിവാഹങ്ങളാണ് ശൈലേഷ് കുമാര്‍ യാദവ് ഇടപെട്ട് തടഞ്ഞത്. വിവാഹ വേദിയില്‍ വെച്ച് മോശമായി സംസാരിക്കുന്നതും അതിഥികളെ തള്ളുന്നതിന്റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കലക്ടറുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഗായകന്‍ സോനു നിഗം ഉള്‍പ്പെടയുള്ളവര്‍ ഇയാള്‍ക്കെതിരെ രംഗത്തു വന്നു. എന്തു ധൈര്യത്തിലാണ് ഇ്തര മേശമായി സംസാരിക്കുന്നതെന്നാണ് സോനു നിഗം ഇന്‍സ്റ്റഗ്ാമംിലൂടെ ചോദിച്ചത്.

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പിന്നാലെ ക്ഷമ ചോദിച്ചു കൊണ്ട് കലക്ടര്‍ രംഗത്തെത്തി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടായിരുന്നില്ല തന്റെ നടപടിയെന്നും മാപ്പ് ചോദിക്കുന്നെന്നും ശൈലേഷ് കുമാര്‍ യാദവ് പറഞ്ഞു.

Next Story