രണ്ട് മാസം മുമ്പ് വിവാഹം; കൊല്ലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പേരയില്‍ സ്വദേശി ധന്യാ ദാസാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. രണ്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം. മിശ്ര വിവാഹമായിരുന്നു. ധന്യ ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസെന്റീവും രാജേഷ് വാഹന ഉടമയും ഡ്രൈവറുമാണ്. 8 വര്‍ഷത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹം. തദ്ദേശ തെരഞ്ഞെടുപ്പിലും ഹവാല; ബിജെപിക്കായി കര്‍ണാടകയില്‍ നിന്നെത്തിയത് 12 […]
23 July 2021 11:48 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നവ വധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറ പേരയില്‍ സ്വദേശി ധന്യാ ദാസാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തത്.
രണ്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം. മിശ്ര വിവാഹമായിരുന്നു. ധന്യ ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസെന്റീവും രാജേഷ് വാഹന ഉടമയും ഡ്രൈവറുമാണ്. 8 വര്‍ഷത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹം.
തദ്ദേശ തെരഞ്ഞെടുപ്പിലും ഹവാല; ബിജെപിക്കായി കര്‍ണാടകയില്‍ നിന്നെത്തിയത് 12 കോടി
അതിനിടെ ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുള്ളാട്ട് വളവ് ഹരികൃഷ്ണ (25) ആണ് മരിച്ചത്. യുവതിയുടെ സഹോദരി ഭര്‍ത്താവ് രതീഷിനെ കാണാനില്ല. യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡി.കോളജില്‍ താല്‍ക്കാലിക നഴ്സായി ജോലി ചെയ്യുകയാണ് ഹരികൃഷ്ണ.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയ്ക്ക് വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയുണ്ടായിരുന്നു. സഹോദരിയുടെ കുട്ടികളെ നോക്കുന്നതിനായി അന്ന് രാത്രി സഹോദരീ ഭര്‍ത്താവ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നുവെന്നാണ് വിവരം.
ഹരികൃഷ്ണയേയും രതീഷിനേയും ഫോണില്‍ കിട്ടാതെ പരിഭ്രമിച്ച വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. പട്ടണക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്.