വരന്റെ സുഹൃത്തുക്കളുടെ ‘തമാശ’; വിവാഹം വേണ്ടെന്ന് വെച്ച് വധു, നല്‍കേണ്ടി വന്നത് ആറര ലക്ഷം രൂപ
വരന്റെ സുഹൃത്തുകള്‍ അതിരു കടന്നു പ്രവര്‍ത്തിച്ചു എന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് കളിക്കാനായി ഡാന്‍സ് വേദിയിലേക്ക് തള്ളി വിള്ളതോടെയാണ് കുപിതയായി വധു വിവാഹം വേണ്ടെന്നു വെച്ചത്. തന്റെ മകളെ ബഹുമാനിക്കാത്തവരുടെ ഇടയിലേക്ക് അവളെ വിവാഹം കഴിച്ചയക്കില്ല എന്ന് വധുവിന്റെ പിതാവും പറഞ്ഞതോടെ വിവാഹം പിന്‍വലിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. ബറേലി ജില്ലയില്‍ നിന്നാണ് വരന്. കനുജ് ജില്ലയില്‍ നിന്നണ് വധു. വധുവിന്റെയും വരന്റെയും […]

വരന്റെ സുഹൃത്തുകള്‍ അതിരു കടന്നു പ്രവര്‍ത്തിച്ചു എന്നാരോപിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വിവാഹ വേദിയില്‍ വെച്ച് വരന്റെ സുഹൃത്തുകള്‍ വധുവിനെ ഡാന്‍സ് കളിക്കാനായി ഡാന്‍സ് വേദിയിലേക്ക് തള്ളി വിള്ളതോടെയാണ് കുപിതയായി വധു വിവാഹം വേണ്ടെന്നു വെച്ചത്. തന്റെ മകളെ ബഹുമാനിക്കാത്തവരുടെ ഇടയിലേക്ക് അവളെ വിവാഹം കഴിച്ചയക്കില്ല എന്ന് വധുവിന്റെ പിതാവും പറഞ്ഞതോടെ വിവാഹം പിന്‍വലിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. ബറേലി ജില്ലയില്‍ നിന്നാണ് വരന്. കനുജ് ജില്ലയില്‍ നിന്നണ് വധു.
വധുവിന്റെയും വരന്റെയും ആള്‍ക്കാള്‍ തമ്മില്‍ വിവാഹ വേദിയില്‍ വെച്ച് വാക്കേറ്റവും നടന്നു. വധുവിന്റെ വീട്ടുകാര്‍ ഡൗറി വകുപ്പ് പ്രകാരം പൊലീസില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ 6.5 ലക്ഷം രൂപ നല്കി വരന്റെ വീട്ടുകാര്‍ക്ക് സംഭവം ഒത്തുതീര്‍പ്പാക്കേണ്ടിയും വന്നു. വീണ്ടും വിവാഹചടങ്ങ് നടത്താന്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരുമായി ശ്രമം നടത്തിയെങ്കിലും പെണ്‍കുട്ടി ഇതിന് സമ്മതിച്ചില്ല.
- TAGS:
- Wedding