Top

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച വധു, പിന്തുണച്ച് വീട്ടുകാര്‍

വരന് രണ്ടിന്റെ ഗുണനപ്പട്ടികയില്ലാത്തതിനാല്‍ വിവാഹം വേണ്ടെന്ന് വെച്ച് വധു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് രസകരമായ സംഭവം നടന്നത്. ശനിയാഴ്ച്ച രാത്രിയായിരുന്നു വിവാഹ ചടങ്ങ്. വരനും വധുവും മണ്ഡപത്തില്‍ നില്‍ക്കവെയാണ് സംഭവം നടക്കുന്നത്. വിവാഹത്തിന് മുമ്പ് വരന്‍ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയതിനാലാണ് വധു മണ്ഡപത്തില്‍ വെച്ച് രണ്ടിന്റെ ഗുണനപ്പട്ടിക പറയാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു തനിക്ക് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംഭവം തര്‍ക്കത്തിലേക്ക് എത്തിയപ്പോള്‍ വിവാഹസ്ഥലത്ത് പൊലീസ് എത്തി പരിഹാരത്തിന് ശ്രമിച്ചു. […]

4 May 2021 12:21 AM GMT

വരന് രണ്ടിന്റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹം വേണ്ടെന്ന് വെച്ച വധു, പിന്തുണച്ച് വീട്ടുകാര്‍
X

വരന് രണ്ടിന്റെ ഗുണനപ്പട്ടികയില്ലാത്തതിനാല്‍ വിവാഹം വേണ്ടെന്ന് വെച്ച് വധു. ഉത്തര്‍പ്രദേശിലെ മഹോബയിലാണ് രസകരമായ സംഭവം നടന്നത്. ശനിയാഴ്ച്ച രാത്രിയായിരുന്നു വിവാഹ ചടങ്ങ്. വരനും വധുവും മണ്ഡപത്തില്‍ നില്‍ക്കവെയാണ് സംഭവം നടക്കുന്നത്.

വിവാഹത്തിന് മുമ്പ് വരന്‍ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം തോന്നിയതിനാലാണ് വധു മണ്ഡപത്തില്‍ വെച്ച് രണ്ടിന്റെ ഗുണനപ്പട്ടിക പറയാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു തനിക്ക് വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

സംഭവം തര്‍ക്കത്തിലേക്ക് എത്തിയപ്പോള്‍ വിവാഹസ്ഥലത്ത് പൊലീസ് എത്തി പരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ കണക്കിന്റെ ആദ്യ പാഠം പോലും അറിയാത്തൊരാളെ താന്‍ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു പൊലീസിനോട് ചോദിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു ഇത്. എന്നാല്‍ വിദ്യാഭ്യാസമില്ലെന്ന് അറിഞ്ഞ വധു മറ്റൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇറങ്ങി പോവുകയായിരുന്നു.

വരന് പറഞ്ഞ വിദ്യാഭ്യാസമില്ലെന്ന് അറിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് വധുവിന്റെ ബന്ധു പറയുന്നു. വരന് വിദ്യാഭ്യാസമില്ലെന്ന വിവരം വീട്ടുകാര്‍ മറച്ച് വെക്കുകയായിരുന്നു. അയാളെ വേണ്ടെന്ന് വെച്ച യുവതിയെ വീട്ടുകാരും ബന്ധുക്കളും പിന്തുണക്കുകയും, പ്രശംസിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും, സ്വര്‍ണ്ണവും തിരികെ ഏല്‍പ്പിച്ച് പ്രശ്‌നം അവസാനിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.

Popular Stories

    Next Story