കാസര്‍ഗോഡ് സീറ്റിനായി 20 ലക്ഷം ചോദിച്ചു; ഐഎന്‍എലിന്റെ അബ്ദുള്‍ വഹാബിനെതിരെ കോഴ ആരോപണം
ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുള്‍ വഹാബിനെതിരെ കോഴ ആരോപണം. കാസര്‍ഗോഡ് സീറ്റ് നല്കാന് 20 ലക്ഷം രൂപ ചോദിച്ചുവെന്നാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം അബ്ദുള്‍ വഹാബിനെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. കുഞ്ഞമ്മദ്കുട്ടി എംഎല്‍എയില്‍ ഒതുങ്ങില്ല; കുറ്റ്യാടിയില്‍ മറ്റു നേതാക്കള്‍ക്കെതിരേയും സിപിഐഎം നടപടി കാസര്‍ഗോഡ് സീറ്റില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡണ്ടിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം. […]
2 July 2021 9:35 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് എപി അബ്ദുള്‍ വഹാബിനെതിരെ കോഴ ആരോപണം. കാസര്‍ഗോഡ് സീറ്റ് നല്കാന് 20 ലക്ഷം രൂപ ചോദിച്ചുവെന്നാണ് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള വിഭാഗം അബ്ദുള്‍ വഹാബിനെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്.
കുഞ്ഞമ്മദ്കുട്ടി എംഎല്‍എയില്‍ ഒതുങ്ങില്ല; കുറ്റ്യാടിയില്‍ മറ്റു നേതാക്കള്‍ക്കെതിരേയും സിപിഐഎം നടപടി
കാസര്‍ഗോഡ് സീറ്റില്‍ മത്സരിക്കാന്‍ ഐഎന്‍എല്‍ കോട്ടയം ജില്ലാ പ്രസിഡണ്ടിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം. നേരത്തേയും ഇതേ ആരോപണം സംഘടനയില്‍ ഉയര്‍ന്നിരുന്നു. ഇത് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ എംഎ ലത്തീഫിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതി ആരോപണത്തില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നുയ ചില നേതാക്കളുടെ ശൈലിയിരും പ്രവര്‍ത്തനത്തിലുമെല്ലാം പ്രശ്നങ്ങള്‍ ഉണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നു.