
ണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടുബാച്ച് അനുവദിക്കുന്നതിനായി കെഎം ഷാജി എംഎല്‍എ കൈക്കൂലി വാങ്ങി എന്ന പരാതിയിന്മേല് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. എന്‍ഫോഴ്സ്മെന്റിന്റെ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് എംഎല്‍എയ്ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കെഎം ഷാജി ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് മൊഴിയെടുക്കുന്നതിനായി ഇഡി നോട്ടീസ് നല്കി. ഷാജിയോട് അടുത്തമാസം 10ന് ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭനാണ് ഷാജിയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ വിജിലന്‍സ് അന്വേഷമം നടന്നുവരികയാണ്. സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്രഏജന്‍സി സമഗ്ര അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
യുഡിഎഫ് ഭരണകാലത്ത് സ്കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പണം ആവശ്യപ്പെട്ടതായി മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പ്ലസ്ടു ബാച്ച് അനുവദിച്ചതിന്റെ ചെലവുകള്‍ പിടിഎയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോള്‍ ഷാജിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഷാജിക്കെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
- TAGS:
- Enforcement
- KM Shaji