Top

‘എടപ്പാളുകാരന്‍ പൊളിയാണ്, അസാമാന്യ പ്രതിഭ’; പ്രശംസകൊണ്ട് മൂടി ലാറ

ബംഗളൂരു ഓപ്പണറും കര്‍ണാടകയുടെ മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ഇതിഹാസ താരം ബ്രറയാന്‍ ലാറ. പടിക്കല്‍ മിന്നും ഫോമിലേക്കുയരുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ലാറ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക് ഷോയില്‍ സംസാരിക്കവെയാണ് ഇതിഹാസ താരത്തിന്റെ പ്രശംസ. ഐപിഎല്ലില്‍ ഇതിഹാസങ്ങളുടെ പ്രശംസയേറ്റു വാങ്ങിയ സംഞ്്ജു സംസ്ണിന് ശേഷം നിരീക്ഷകരുടെ പ്രിയങ്കരനായി മാറുന്ന മലയാളി താരമാവുകയാണ് പടിക്കല്‍. കഴിഞ്ഞ സീസണില്‍ ആര്‍സിബിക്ക് വേണ്ടി മിന്നും ഫോമില്‍ കളിച്ച പടിക്കല്‍ ആഭ്യന്തര ക്രിക്കറ്റിലും പ്രകടനം ആവര്‍ത്തിച്ചിരുന്നു. വിജയ് ഹസാരെയില്‍ […]

17 April 2021 6:43 AM GMT

‘എടപ്പാളുകാരന്‍ പൊളിയാണ്, അസാമാന്യ പ്രതിഭ’; പ്രശംസകൊണ്ട് മൂടി ലാറ
X

ബംഗളൂരു ഓപ്പണറും കര്‍ണാടകയുടെ മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനെ പ്രശംസിച്ച് ഇതിഹാസ താരം ബ്രറയാന്‍ ലാറ. പടിക്കല്‍ മിന്നും ഫോമിലേക്കുയരുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ലാറ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ടോക് ഷോയില്‍ സംസാരിക്കവെയാണ് ഇതിഹാസ താരത്തിന്റെ പ്രശംസ. ഐപിഎല്ലില്‍ ഇതിഹാസങ്ങളുടെ പ്രശംസയേറ്റു വാങ്ങിയ സംഞ്്ജു സംസ്ണിന് ശേഷം നിരീക്ഷകരുടെ പ്രിയങ്കരനായി മാറുന്ന മലയാളി താരമാവുകയാണ് പടിക്കല്‍.

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്ക് വേണ്ടി മിന്നും ഫോമില്‍ കളിച്ച പടിക്കല്‍ ആഭ്യന്തര ക്രിക്കറ്റിലും പ്രകടനം ആവര്‍ത്തിച്ചിരുന്നു. വിജയ് ഹസാരെയില്‍ തുടര്‍ച്ചയായി സെഞ്ച്വറി അടിച്ച താരം പക്ഷേ ആദ്യ മത്സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.

അസാമാന്യ പ്രതിഭയാണ് ദേവ്ദത്ത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ സീസണില്‍ അവന്റെ മിന്നും അര്‍ധസെഞ്ച്വറികള്‍ക്ക് നാം സാക്ഷികളാണ്. ബാറ്റിംഗില്‍ വിരാട് കൊഹ്‌ലിക്ക് ശക്തമായ പിന്തുണ നല്‍കാനും അവന് സാധിച്ചിട്ടുണ്ട്. പതിനാലാം സീസണില്‍ അവന്‍ ഫോമിലേക്കയുരുന്നതും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങളും സ്വന്തമാക്കുന്നതും കാണാന്‍ എനിക്കാഗ്രഹമുണ്ട്. ബ്രയാന്‍ ലാറ

കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ വിശ്രമത്തിലായിരുന്ന പടിക്കലിന് സീസണിലെ ഉദ്ഘാടന മത്സരം നഷ്ടമായിരുന്നു. പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കളത്തില്‍ അവിസ്മരണീയ പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് എടപ്പാള്‍ സ്വദേശി കൂടിയായ പടിക്കല്‍. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശനവും വേഗത്തിലാക്കാന്‍ താരത്തിന് കഴിയും.

Next Story

Popular Stories