Top

‘പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ അവര്‍ ഗേറ്റിന് പുറത്ത് കടക്കില്ല; കെഎസ്എഫുകാരെ തൊട്ടാല്‍ വിഷയം നാട്ടുകാര്‍ ഏറ്റെടുക്കും’; സുധാകരന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും

ബ്രണ്ണന്‍ കോളേജ് പഠനക്കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും രംഗത്ത്. പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന കെ നാണുവാണ് സുധാകരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നത് തനിക്ക് ഉറപ്പാണെന്നും കെഎസ്എഫിന്റെ പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ അത് നാട്ടുകാര്‍ ഏറ്റെടുക്കുന്ന രീതിയായിരുന്നെന്നും കെ നാണു പറഞ്ഞു. കെ നാണു പറഞ്ഞത്: ”കെ സുധാകരന്‍ പറയുന്നത് പച്ചക്കള്ളമാണ്. […]

20 Jun 2021 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ അവര്‍ ഗേറ്റിന് പുറത്ത് കടക്കില്ല; കെഎസ്എഫുകാരെ തൊട്ടാല്‍ വിഷയം നാട്ടുകാര്‍ ഏറ്റെടുക്കും’; സുധാകരന്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും
X

ബ്രണ്ണന്‍ കോളേജ് പഠനക്കാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശം പച്ചക്കള്ളമാണെന്ന് ആവര്‍ത്തിച്ച് മറ്റൊരു സഹപാഠിയും രംഗത്ത്. പിണറായി വിജയന്റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന കെ നാണുവാണ് സുധാകരനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നത് തനിക്ക് ഉറപ്പാണെന്നും കെഎസ്എഫിന്റെ പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ അത് നാട്ടുകാര്‍ ഏറ്റെടുക്കുന്ന രീതിയായിരുന്നെന്നും കെ നാണു പറഞ്ഞു.

കെ നാണു പറഞ്ഞത്: ”കെ സുധാകരന്‍ പറയുന്നത് പച്ചക്കള്ളമാണ്. ബ്രണ്ണന്‍ കോളേജില്‍ വച്ച് പിണറായിയെ അക്രമിച്ചിരുന്നെങ്കില്‍ കോളേജ് ഗേറ്റിന് പുറത്തു കടക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് എനിക്ക് ഉറപ്പാണ്. കെഎസ്എഫിന് അക്കാലത്ത് അംഗബലം കുറവായിരുന്നു. എങ്കിലും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപ്പെട്ടിരുന്നു. കെഎസ്എഫിന്റെ പ്രവര്‍ത്തകരെ ആരെങ്കിലും ആക്രമിച്ചാല്‍ അത് നാട്ടുകാര്‍ ഏറ്റെടുക്കുമായിരുന്നു. ബീഡി, നെയ്ത്തു തൊഴിലാളികള്‍ ഏറെയുള്ള ധര്‍മ്മടം, പിണറായി പ്രദേശങ്ങള്‍ അന്നും പാര്‍ട്ടി ഗ്രാമങ്ങളായിരുന്നു. കെഎസ്എഫിന്റെ കുട്ടികളെ തൊട്ടാല്‍ അവര്‍ ഏറ്റെടുക്കും. കെഎസ്.യുക്കാര്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കിയാല്‍ തന്നെ രക്ഷിതാക്കള്‍ പാര്‍ട്ടി ഓഫീസിലെത്തി ഒത്തുതീര്‍ക്കുന്നതായിരുന്നു പതിവ്.”

”1963 മുതല്‍ 67 വരെയാണ് ഞങ്ങളും ബ്രണ്ണനില്‍ പഠിച്ചിരുന്നത്. ഒന്നിച്ചാണ് കോളേജില്‍ പോയിരുന്നത്. കോളേജിലെയും വീട്ടിലെയും എല്ലാ കാര്യങ്ങളും പിണറായി വിജയന്‍ എന്നോട് പങ്കുവയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ സുധാകരന്‍ പറഞ്ഞത് പോലെയുള്ള സംഭവമുണ്ടെങ്കില്‍ ഞാന്‍ ഉറപ്പായും അറിയുമായിരുന്നു. എന്നോട് വിജയന്‍ ഒന്നും മറച്ചുവയ്ക്കില്ല. അന്നും അക്രമത്തിനൊന്നും പോകാത്ത വ്യക്തിയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും.”-നാണു പറഞ്ഞു. കണ്ണൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനാണ് കെ നാണു.

കെ സുധാകരന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് സഹപാഠിയായിരുന്ന കെവി കുഞ്ഞികൃഷ്ണനും വെളിപ്പെടുത്തിയിരുന്നു. ”പിണറായി വിജയന്‍ എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളേജില്‍ അതിനെല്ലാം താന്‍ സാക്ഷിയാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയെ തല്ലിയെ ശേഷം കോളേജില്‍ ഒളിച്ചിരുന്ന വ്യക്തിയാണ് കെ സുധാകരന്‍.” അന്ന് അദ്ദേഹത്തെ പിടികൂടി വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിപ്പിച്ചത് താനാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ് കെവി കുഞ്ഞികൃഷ്ണന്‍.

ബ്രണ്ണന്‍ കോളേജ് കാലഘട്ടത്തിലുണ്ടായ സംഘര്‍ഷത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിയെന്നായിരുന്നു കെ. സുധാകരന്‍ മലയാള മനോരമ ആഴ്ച്ചപ്പതിപ്പില്‍ നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്.

ALSO READ: കോളേജില്‍ ഒളിച്ചിരുന്ന വ്യക്തിയാണ് കെ സുധാകരന്‍

Next Story