Top

കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസ തടസ്സമുള്ള രോഗികള്‍ കൂടുതല്‍; 70 ശതമാനം രോഗികളും 40 കഴിഞ്ഞവര്‍

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തില്‍ കൂടുതല്‍ രോഗികളിലും പ്രധാനമായും കാണപ്പെടുന്ന പ്രശ്‌നം ശ്വാസ തടസ്സം. ആദ്യഘട്ട കൊവിഡ് വ്യാപനത്തില്‍ ശരീര വേദനയായിരുന്നു പ്രധാന ആരോഗ്യ പ്രശ്‌നമായി കാണപ്പെട്ടതെന്നും നീതി ആയോഗ് അംഗ വികാസ് പോള്‍ പറഞ്ഞു. ഇദ്ദേഹം പറയുന്നത് പ്രകാരം രോഗവ്യാപനത്തിന്റെ രണ്ട് ഘട്ടങ്ങളിലും 70 ശതമാനം രോഗികളും 40 വയസ്സിനു മുകളിലുള്ളവരാണ്. രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവര്‍ തന്നെയാണ്. 20 മുതല്‍ 40 വയസുവരെ പ്രായമുള്ളവരില്‍ ആദ്യ […]

19 April 2021 7:54 AM GMT

കൊവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസ തടസ്സമുള്ള രോഗികള്‍ കൂടുതല്‍;  70 ശതമാനം രോഗികളും 40 കഴിഞ്ഞവര്‍
X

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തില്‍ കൂടുതല്‍ രോഗികളിലും പ്രധാനമായും കാണപ്പെടുന്ന പ്രശ്‌നം ശ്വാസ തടസ്സം. ആദ്യഘട്ട കൊവിഡ് വ്യാപനത്തില്‍ ശരീര വേദനയായിരുന്നു പ്രധാന ആരോഗ്യ പ്രശ്‌നമായി കാണപ്പെട്ടതെന്നും നീതി ആയോഗ് അംഗ വികാസ് പോള്‍ പറഞ്ഞു. ഇദ്ദേഹം പറയുന്നത് പ്രകാരം രോഗവ്യാപനത്തിന്റെ രണ്ട് ഘട്ടങ്ങളിലും 70 ശതമാനം രോഗികളും 40 വയസ്സിനു മുകളിലുള്ളവരാണ്.

രണ്ടാം തരംഗത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടേണ്ടി വരുന്നത് കൂടുതലും പ്രായമായവര്‍ തന്നെയാണ്. 20 മുതല്‍ 40 വയസുവരെ പ്രായമുള്ളവരില്‍ ആദ്യ തരംഗത്തില്‍ 23 ശതമാനവും രണ്ടാം തരംഗത്തില്‍ 25 ശതമാനവുമാണ് രോഗബാധ നിരക്ക്. നേരിയ വ്യത്യാസം മാത്രമേ ഇതിലുള്ളൂവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഡയരക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന വിവരപ്രകാരം കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നടന്ന കൊവിഡ് മരണ നിരക്കില്‍ വലിയ വ്യത്യാസമില്ല. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനകം രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ക്ഷാമം വ്യക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ആശുപത്രികളില്‍ കിടക്ക ക്ഷാമവും ഉണ്ട്.

Next Story

Popular Stories