മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് എടുക്കാം; കൊവിഡ് ബാധിച്ചവര്‍ക്ക് നിര്‍ദേശിച്ച മൂന്ന് മാസം ഇടവേളയും അംഗീകരിച്ച് കേന്ദ്രം
ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കാമെന്ന സമിതിയുടെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്സിന് സ്വീകരിക്കാം. ഈ വിഭാഗത്തിന് വാക്സിന് നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു.
കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് കൊവിഡ് മുക്തരായി മൂന്ന് മാസത്തിന് ശേഷം വാക്സിന് സ്വീകരിക്കാമെന്നാണ് നിര്‍ദേശം. ഒന്നാം വാക്സിന് സ്വീകരിച്ചതിന് ശേഷം കൊവിഡ് ബാധിച്ചാലും കൊവിഡ് മുക്തിക്ക് മുന്ന് മാസത്തിന് ശേഷം വാക്സിനെടുക്കാം.
അമ്മമാര്‍ വാക്സിന് മുന്‍പ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കാമെന്ന സമിതിയുടെ നിര്‍ദേശത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.
കൊവിഡ് ബാധിച്ച് ആന്റിബോഡി- പ്ലാസ്മ ചികിത്സയ്ക്ക് വിധേയമായവരും ആശുപത്രി വിട്ട് മൂന്ന് മാസത്തിനുശേഷം വാക്സിനെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. മറ്റ് ഗുരുതര രോഗമുള്ളവര്‍ ആശുപത്രി വിട്ട് നാലുമുതല്‍ എട്ടുവരെ ആഴ്ചകള്‍ക്ക് ശേഷമാണ് വാക്സിന് സ്വീകരിക്കേണ്ടത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതിക – ഉപദേശക സമിതിയുടെ (എന്‍ടിജിഐ) നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
കേരളത്തിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന് നല്‍കുന്നതിനെക്കുറിച്ച് കഴിഞ്ഞദിവസം പ്രതികരിച്ച മുഖ്യമന്ത്രി ഇവര്‍ക്ക് വാക്സിന് നല്‍കുന്നത് സംബന്ധിച്ച പരീക്ഷണം പൂര്ത്തിയായിട്ടുണ്ടെന്നായിരുന്നു അറിയിച്ചത്. വാക്സിന് നല്കുന്നതില് കുഴപ്പമില്ലെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്നും വാക്സിന് നല്കാന് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.