ബീഹാര്‍ സഖ്യത്തില്‍ ഇനി എല്‍ജെപി ഇല്ല; ചിരാഗ് പാസ്വാന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ബിജെപി
ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ, എട്ടുപേരെ പുറത്താക്കി ബിജെപി. ചിരാഗ് പാസ്വാന്റെ എല്‍ജെപിയില്‍ ചേരാനായി ബിജെപിയില്‍ നിന്നും വിട്ടിപോയ വിമതരെ ആണ് പാര്‍ട്ടി പുറത്താക്കിയത്. എല്‍ജെപി മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.

ബീഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ വെറും 20 ദിവസം മാത്രം ബാക്കി നില്‍ക്കെ, എട്ടുപേരെ പുറത്താക്കി ബിജെപി. ചിരാഗ് പാസ്വാന്റെ എല്‍ജെപിയില്‍ ചേരാനായി ബിജെപിയില്‍ നിന്നും വിട്ടുപോയ വിമതരെ ആണ് പാര്‍ട്ടി പുറത്താക്കിയത്. എല്‍ജെപി മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
ചിരാഗ് പാസ്വാനും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള ശീതസമരത്തിനിടയില്‍ ബിജെപിയുടെ ഈ പ്രഖ്യാപനം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതാണ്. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുടെ എച്എഎം, മുകേഷ് സാഹ്നിയുടെ വിഐപി എന്നീ പാര്‍ട്ടികള്‍ക്ക് എന്‍ഡിഎയുടെ ഭാഗമായി ആ ബാനറില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നും സുശീല്‍ കുമാര്‍ മോദി അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ്കുമാര്‍ തന്നെയാകും ഇത്തവണയും മുഖ്യമന്ത്രി ആകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിച്ചാല്‍ ആറാം തവണയും മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന വ്യക്തിയാകും നിതീഷ് കുമാര്‍. മുഖ്യമന്ത്രിപദം ലക്ഷ്യം വെക്കുന്ന ചിരാഗ് പസ്വാനെ ബിജെപി പിന്തുണക്കുകയാണോ എന്ന നിതീഷ്കുമാറിന്റെ ആശങ്കകള്‍ക്ക് തടയിടുന്നതാണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രഖ്യാപനം.