
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 6 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ജനങ്ങളെ താന്‍ 6 മണിക്ക് താന്‍ അഭിസംബോധന ചെയ്യുമെന്നും തനിക്ക് ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നും നരേന്ദ്രമോദി ഒരു ട്വീറ്റിലൂടെയാണ് അറിയിച്ചത്.
സന്ദേശമെന്ത് എന്നത് സംബന്ധിച്ച് മറ്റുവിശദാംശങ്ങളൊന്നും മോദി ട്വീറ്റില്‍ പങ്കുവെയ്ക്കുന്നില്ല. അതിനാല്‍ വിഷയത്തെ സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കാന്‍ പോകുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനോടൊപ്പം മാസ്ക് ധരിക്കുന്നതിന്റേയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റേയും പ്രാധാന്യം മോദി ഊന്നിപ്പറയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കൊവിഡ് വാക്സിന് സംബന്ധിച്ച് ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കാമെന്നും സൂചനയുണ്ട്. എന്നാല്‍ രാജ്യത്തെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് സംസാരിക്കാനും ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ അറിയിക്കാനുമാണ് മോദിയെത്തുന്നതെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.
- TAGS:
- NARENDRA MODI