കോപ്പ അമേരിക്ക 2021ന് ബ്രസീല്‍ വേദിയാകും
ബ്രസീല്‍: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാകും. നേരത്തെ ടൂര്‍ണമെന്റ് അര്‍ജന്റീനയിലായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. കൊളംബിയയും അര്‍ജന്റീനയും സംയുക്തമായി കോപ്പ അമേരിക്കയ്ക്ക് വേദിയാകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അര്‍ജന്റീനയില്‍ നടത്താമെന്ന തീരുമാനത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് ബ്രസീലില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അര്‍ജന്റീനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശികമായ മത്സരങ്ങള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് കോപ്പ് അമേരിക്കയ്ക്കായി അമേരിക്ക, ചിലെ, പരാഗ്വെ […]
31 May 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബ്രസീല്‍: ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീല്‍ വേദിയാകും. നേരത്തെ ടൂര്‍ണമെന്റ് അര്‍ജന്റീനയിലായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു.
കൊളംബിയയും അര്‍ജന്റീനയും സംയുക്തമായി കോപ്പ അമേരിക്കയ്ക്ക് വേദിയാകുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് അര്‍ജന്റീനയില്‍ നടത്താമെന്ന തീരുമാനത്തിലേക്ക് മാറിയിരുന്നു. എന്നാല്‍ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് ബ്രസീലില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്.
കൊവിഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ അര്‍ജന്റീനയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രാദേശികമായ മത്സരങ്ങള്‍ ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു. തുടര്‍ന്ന് കോപ്പ് അമേരിക്കയ്ക്കായി അമേരിക്ക, ചിലെ, പരാഗ്വെ ഉള്പ്പെയുള്ളവയെ പരിഗണിച്ചിരുന്നു. ഒടുവില്‍ ബ്രസീലില്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
2019ന് ബ്രസീലിലെ റിയോ ഡി ജനീറയായിരുന്നു കോപ്പ അമേരിക്കയ്ക്ക് വേദിയായത്. അന്ന് ബ്രസീല്‍ തന്നെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.