Top

കോപ്പാ അമേരിക്കയിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ പുലര്‍ച്ചെ അറിയാം; ബ്രസീല്‍ പെറുവിനെതിരേ

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളെ നാളെ പുലര്‍ച്ചെ അറിയാം. പുലര്‍ച്ചെ 4:30-ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ പെറുവിനെ നേരിടും. ക്വാര്‍ട്ടറില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ബ്രസീല്‍ സെമിയില്‍ എത്തിയത്. അതേസമയം ആവേശകരമായ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വായെ മറികടന്നാണ് പെറുവിന്റെ വരവ്. ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലും പെറും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. അലക്സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്റോ, […]

5 July 2021 3:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പാ അമേരിക്കയിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ പുലര്‍ച്ചെ അറിയാം; ബ്രസീല്‍ പെറുവിനെതിരേ
X

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ഫൈനലിസ്റ്റുകളെ നാളെ പുലര്‍ച്ചെ അറിയാം. പുലര്‍ച്ചെ 4:30-ന് നടക്കുന്ന ആദ്യ സെമിയില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബ്രസീല്‍ പെറുവിനെ നേരിടും.

ക്വാര്‍ട്ടറില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പിച്ചാണ് ബ്രസീല്‍ സെമിയില്‍ എത്തിയത്. അതേസമയം ആവേശകരമായ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വായെ മറികടന്നാണ് പെറുവിന്റെ വരവ്.

ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലും പെറും ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. അലക്സ് സാന്ദ്രോ, നെയ്മര്‍, എവര്‍ട്ടന്‍ റിബെയ്റോ, റിച്ചാര്‍ലിസണ്‍ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

കഴിഞ്ഞ വര്‍ഷം ബ്രസീല്‍ ചാമ്പ്യന്മാരയപ്പോഴും പെറുവായിരുന്നു ഫൈനലിലെ എതിരാളികള്‍. ഈ രണ്ടു തോല്‍വികള്‍ക്കും പകരം ചോദിക്കാനാണ് പെറു ടീം ഉന്നമിടുന്നത്. എന്നാല്‍ നെയ്മറും റിച്ചാര്‍ലിസണും കാസിമിറോയും ഫ്രെഡുമെല്ലാം അണിനിരക്കുന്ന ബ്രസീലിനെതിരേ അത് വിലപ്പോകുമോയെന്നു കണ്ടറിയണം.

നാളെ ബ്രസീല്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കും ക്വാര്‍ട്ടറില്‍ ചുവപ്പുകാര്‍ഡ് കണ്ട ഗബ്രിയേല്‍ ജീസസിന് പകരം റോബര്‍ട്ടോ ഫിര്‍മിനോ ടീമിലെത്തും.
ബ്രസീലും പെറുവും ഏറ്റുമുട്ടുന്ന അന്‍പതാം മത്സരമാണിത്. 35 തവണയും ജയം ബ്രസീലിനായിരുന്നു. മറ്റന്നാള്‍ പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന കൊളംബിയയെ നേരിടും.

Next Story

Popular Stories