Top

‘സെവനപ്പ് കരച്ചിലിന്റെ ഏഴാം വാര്‍ഷികം’; ബ്രസീലിനെ ട്രോളിയാഘോഷിച്ച് എതിരാളികള്‍

2014 ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍. ശക്തരായ ജര്‍മ്മനിക്കെതിരെ ബ്രസീലിന്റെ കരുത്തന്മാര്‍ മൈതാനത്തിലിറങ്ങുന്നു. പതിവില്‍ കൂടുതല്‍ ആത്മവിശ്വാസം. എന്നാല്‍ മികച്ച പോരാട്ടം പ്രതീക്ഷിച്ച ബ്രസീല്‍ ആരാധകരുടെ കണ്ണു നനയിച്ച് ടോണി ക്രൂസും സംഘവും ഏഴ് ഗോളുകള്‍ കാനറപ്പടയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി. ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്. പിന്നീട് ഇങ്ങോട്ട് ‘സെവനപ്പ്’ എന്ന പേരുനല്‍കി ബ്രസീല്‍ വിരുദ്ധ ട്രോളന്മാര്‍ ഈ മത്സരം ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ട്രോളുകള്‍ക്ക് മൈതാനത്ത് മറുപടി നല്‍കുമെന്നാണ് ബ്രസീല്‍ ഫാന്‍ […]

8 July 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സെവനപ്പ് കരച്ചിലിന്റെ ഏഴാം വാര്‍ഷികം’; ബ്രസീലിനെ ട്രോളിയാഘോഷിച്ച് എതിരാളികള്‍
X

2014 ലോകകപ്പ് ഫുട്‌ബോള്‍ സെമി ഫൈനല്‍. ശക്തരായ ജര്‍മ്മനിക്കെതിരെ ബ്രസീലിന്റെ കരുത്തന്മാര്‍ മൈതാനത്തിലിറങ്ങുന്നു. പതിവില്‍ കൂടുതല്‍ ആത്മവിശ്വാസം. എന്നാല്‍ മികച്ച പോരാട്ടം പ്രതീക്ഷിച്ച ബ്രസീല്‍ ആരാധകരുടെ കണ്ണു നനയിച്ച് ടോണി ക്രൂസും സംഘവും ഏഴ് ഗോളുകള്‍ കാനറപ്പടയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റി.

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്. പിന്നീട് ഇങ്ങോട്ട് ‘സെവനപ്പ്’ എന്ന പേരുനല്‍കി ബ്രസീല്‍ വിരുദ്ധ ട്രോളന്മാര്‍ ഈ മത്സരം ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. ട്രോളുകള്‍ക്ക് മൈതാനത്ത് മറുപടി നല്‍കുമെന്നാണ് ബ്രസീല്‍ ഫാന്‍ ഗ്രൂപ്പുകളുടെ പ്രതികരണം.

കോപ്പ അമേരിക്കയില്‍ സ്വപ്ന ഫൈനലിന് മൂന്ന് ദിനങ്ങള്‍ മാത്രം ബാക്കിയുള്ള സമയത്ത് ‘സെവനപ്പ്’ തോല്‍വിയുടെ വാര്‍ഷികം കൂടി വന്നതോടെ അര്‍ജന്റീനാ ആരാധകര്‍ ട്രോളുകളുമായി രംഗത്തുവന്നിട്ടുണ്ട്. ബ്രസീലിന്റെ പേരുകേട്ട മുന്നേറ്റനിരയും പ്രതിരോധവും മധ്യനിരയുമെല്ലാം തകര്‍ന്നടിഞ്ഞ ആ ദിനം ആര്‍ക്കും മറക്കാനാവില്ലെന്നതാണ് മറ്റൊരു വസ്തുത. അര്‍ജന്റീന-ബ്രസീല്‍ ആരാധക പോരിന് ഏറെ പേരുകേട്ട കേരളത്തിലും ഇതിന്റെ അലയൊലികളുണ്ട്.

കോപ്പയില്‍ സ്വപ്ന ഫൈനലില്‍ മെസിയും നെയ്മറും ഒന്നിച്ചുവന്നതോടെ ആരവങ്ങളുടെ വീര്യം വര്‍ദ്ധിക്കുകയാണ്. ഞായറാഴ്ച്ചയാണ് അര്‍ജന്റീന-ബ്രസീല്‍ കോപ്പയിലെ സ്വപ്ന ഫൈനലിനിറങ്ങുന്നത്. യൂറോപ്പില്‍ മറ്റൊരു ഫുട്‌ബോള്‍ പൂരവും ഇക്കുറി ഒന്നിച്ചു വന്നതോടെ ലോകകപ്പിന്റെ സമാന പ്രതീതിയിലാണ് ലോകം.

READ MORE: ‘സിപിഐഎമ്മില്‍ വിഭാഗീയത’ രൂക്ഷമാകുന്നു; മണിയാശാനെ വെല്ലുവിളിച്ച് നേതാക്കള്‍, ഞായറാഴ്ച്ച നിര്‍ണായകം

Next Story

Popular Stories