കൊവാക്സിന് കരാര്‍ ക്രമക്കേട് ; ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്ക്കെതിരെ അന്വേഷണം
കൊവാക്സിന് കരാറിലെ അഴിമതി ആരോപണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്ക്കെതിരെ അന്വേഷണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി റോസ വെബ്നറാണ് കൊവാകിസ്ന് കരാറിലെ അഴിമതിയില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കുമായുള്ള കൊവാക്സിന് കരാര്‍ ബ്രസീല്‍ റദ്ദാക്കിയത്. തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുന്നത്. ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് സംഭരണത്തിന് വേണ്ടി വാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 316 […]
4 July 2021 1:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവാക്സിന് കരാറിലെ അഴിമതി ആരോപണത്തില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോയ്ക്കെതിരെ അന്വേഷണം. ബ്രസീല്‍ സുപ്രീംകോടതി ജഡ്ജി റോസ വെബ്നറാണ് കൊവാകിസ്ന് കരാറിലെ അഴിമതിയില്‍ ബ്രസീല്‍ പ്രസിഡന്റ് ബോള്‍സനാരോയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കുമായുള്ള കൊവാക്സിന് കരാര്‍ ബ്രസീല്‍ റദ്ദാക്കിയത്. തുടര്‍ന്നാണ് പ്രസിഡന്റിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിടുന്നത്.
ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കൊവാക്സിന് സംഭരണത്തിന് വേണ്ടി വാക്സിന് ഉത്പാദകരായ ഭാരത് ബയോടെക്കുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 316 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ബ്രസീല്‍ എത്തിച്ചേരുന്നത്. 20 മില്ല്യണ്‍ കൊവാക്സിന് സംഭരണമാണ് ബ്രസീല്‍ കരാറിലൂടെ ലക്ഷ്യം വെച്ചത്. കൊവാക്സിന് കരാര്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ബ്രസീല്‍ സെനറ്റ് കമ്മീഷനും അധികവില ഈടാക്കിയതും അഴിമതിയും കരാറില്‍ നടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കരാര്‍ ബ്രസീല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്.
കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ബ്രസീല്‍ ലോകത്ത് തന്നെ രാണ്ടാംസ്ഥാനത്താണ് നില്‍ക്കുന്നത്. ഫെഡറല്‍ പ്രൊസിക്യൂട്ടര്‍മാരും കംട്രോളര്‍ ജനറല്‍ ഓഫീസും (സി ജി യു) കരാറിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ബ്രസീല്‍ കോണ്‍ഗ്രസ്സിന്റെ അധോസഭയിലെ ചീഫ് വിപ്പായ റിക്കാര്‍ഡോ ബാരോസിനെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം പ്രസിഡന്റ് ബോള്‍സനാരോയും റിക്കേര്ഡോ ബാരോസും ആരോപണങ്ങള്‍ ശക്തമായി നിഷേധിച്ചു. കേസ് സംബന്ധിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ 90 ദിവസമാണ് സുപ്രീംകോടതി അന്വേഷണ ഏജന്‍സിയ്ക്ക് നല്കിയ സമയം.
- TAGS:
- Bolsonaro
- Brazil
- Covaxin Deal