Top

സന്നാഹങ്ങള്‍ എല്ലാമൊരുക്കി ബ്രസീലും ചിലിയും; നെയ്മറും സാഞ്ചസും തിരിച്ചെത്തും

യൂറോ കപ്പ് ആരവങ്ങള്‍ക്കിടെ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്ക്. ലാറ്റിനമേരിക്കന്‍ വന്‍കരയുടെ ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ പുലര്‍ച്ചെ കിക്കോഫാാകുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ ചിലി. പുലര്‍ച്ചെ 5:30-നാണ് ഈ സൂപ്പര്‍ പോരാട്ടം. അതിനു മുമ്പേ ആദ്യ മത്സരത്തില്‍ പുലര്‍ച്ചെ 2:30-ന് പെറുവും പരാഗ്വായും െകാമ്പുകോര്‍ക്കും. ചിലിയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടിയാകും മത്സരം സാക്ഷ്യം വഹിക്കുക. അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച നെയ്മറും, പരുക്കുമൂലം […]

2 July 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്നാഹങ്ങള്‍ എല്ലാമൊരുക്കി ബ്രസീലും ചിലിയും; നെയ്മറും സാഞ്ചസും തിരിച്ചെത്തും
X

യൂറോ കപ്പ് ആരവങ്ങള്‍ക്കിടെ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പും ക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലേക്ക്. ലാറ്റിനമേരിക്കന്‍ വന്‍കരയുടെ ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ പുലര്‍ച്ചെ കിക്കോഫാാകുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് എതിരാളികള്‍ മുന്‍ ചാമ്പ്യന്മാരായ ചിലി. പുലര്‍ച്ചെ 5:30-നാണ് ഈ സൂപ്പര്‍ പോരാട്ടം. അതിനു മുമ്പേ ആദ്യ മത്സരത്തില്‍ പുലര്‍ച്ചെ 2:30-ന് പെറുവും പരാഗ്വായും െകാമ്പുകോര്‍ക്കും.

ചിലിയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ തിരിച്ചു വരവിന് കൂടിയാകും മത്സരം സാക്ഷ്യം വഹിക്കുക. അവസാന മത്സരത്തില്‍ വിശ്രമം അനുവദിച്ച നെയ്മറും, പരുക്കുമൂലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന ചിലിയന്‍ താരം അലക്‌സി സാഞ്ചസും നാളെ കളത്തിലിറങ്ങും.

മുഖ്യ താരങ്ങള്‍ ഇല്ലാതെയാണ് ബ്രസീല്‍ ഇക്വഡോറിനെതിരായ കഴിഞ്ഞ മത്സരത്തിന് ഇറങ്ങിയത്. നെയ്മറിന് പുറമെ തിയാഗൊ സില്‍വ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചിരുന്നു.

ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ച ബ്രസീല്‍ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ്. കരുത്തരായ ചിലിയാകട്ടെ നേടിയത് ഒരു വിജയവും. 2016 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് സമനില വഴങ്ങിയ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ബ്രസീല്‍ കടന്നു കൂടിയത്.

ചിലിക്കായി സാഞ്ചസ് ഇറങ്ങുന്ന കാര്യത്തില്‍ പരിശീലകന്‍ മാര്‍ട്ടിന്‍ ലസാര്‍ത്തെയായിരിക്കും തീരുമാനമെടുക്കുക. ”ആതിഥേയര്‍ക്കെതിരെ മത്സരിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ടൂര്‍ണമെന്റില്‍ ബ്രസീല്‍ മികച്ച ഫോമിലുമാണ്,” മാര്‍ട്ടിന്‍ വ്യക്തമാക്കി.

Next Story

Popular Stories