ബ്രസീലില്‍ വെടിവെയ്പ്പ്; ഒരു പോലീസുകാരനുള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു
ബ്രസീലില്‍ വെടിവെയ്പ്പില്‍ ഒരു പോലീസുകാരുള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ റിയോഡി ജനിറോയിലാണ് സംഭവം. ക്രിമിനല്‍ സംഘങ്ങളെ നേരിടുന്നതിനായി നടത്തിയ വന്‍ പോലീസ് റെയ്ഡിനിടയിലാണ് വെടിവെയ്പ്പില്‍ ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രശസ്തമായ റിയോഡി ജനീറോയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് വെടിവെയ്പ്പാണ് ഇന്നലെ നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇന്നലെ അതിരാവിലെ ബുള്ളറ്റ് പ്രൂഫ് ഹെലികോപ്റ്ററുകളിലും ഡസന്‍ കണക്കിന് വാഹനങ്ങളിലും സായുധരായ വന്‍ പോലീസ് സംഘം നടത്തിയ റെയ്ഡിനിടയിലാണ് 25 പേര് കൊല്ലപ്പെട്ടത്. ദി […]

ബ്രസീലില്‍ വെടിവെയ്പ്പില്‍ ഒരു പോലീസുകാരുള്‍പ്പെടെ 25 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ റിയോഡി ജനിറോയിലാണ് സംഭവം. ക്രിമിനല്‍ സംഘങ്ങളെ നേരിടുന്നതിനായി നടത്തിയ വന്‍ പോലീസ് റെയ്ഡിനിടയിലാണ് വെടിവെയ്പ്പില്‍ ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടത്. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രശസ്തമായ റിയോഡി ജനീറോയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് വെടിവെയ്പ്പാണ് ഇന്നലെ നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
ഇന്നലെ അതിരാവിലെ ബുള്ളറ്റ് പ്രൂഫ് ഹെലികോപ്റ്ററുകളിലും ഡസന്‍ കണക്കിന് വാഹനങ്ങളിലും സായുധരായ വന്‍ പോലീസ് സംഘം നടത്തിയ റെയ്ഡിനിടയിലാണ് 25 പേര് കൊല്ലപ്പെട്ടത്. ദി റെഡ് കമാന്റ് എന്ന കുപ്രശസ്ത ക്രമിനല്‍ സംഘത്തിന്റെ താവളം ലക്ഷ്യമിട്ടായിരുന്നു വന്‍ പോലീസ് റെയ്ഡ്. കുട്ടികള്‍ക്ക് പരിശീലനം നല്കുന്നതില് ഏര്‍പ്പെട്ടിരിക്കുകയായിരുന്ന ക്രിമിനല്‍ സംഘത്തിനു നേര്‍ക്ക് പോലീസ് ശക്തമായ ആക്രമണം നടത്തുകയായിരുന്നു. രാവിലെ തുടങ്ങിയ ആക്രമണം വൈകുന്നേരം വരെ നീണ്ടു നിന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രമിനല്‍ സംഘങ്ങളുടെ വീടുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു പോലീസ്. റെയ്ഡിന് ശേഷം ഇവര്‍ താമസിക്കുന്ന മുറികള്‍ രക്തവും മൃതദേഹങ്ങളും കുമിഞ്ഞു കൂടിയതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് റെയ്ഡുകളും സംഘട്ടനങ്ങളും പതിവായ റിയോഡി ജനീറോയില്‍ ഇത്രയധികം ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെുന്നത് ഇതാദ്യമായാണെന്നേ് റിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്കിന്റെ സ്ഥാപകന്‍ റോബര്‍ട്ട് മൂഗാ അഭിപ്രായപ്പെട്ടു. പോലീസ് സേനയുടെ അക്രമങ്ങളെ സംബന്ധിച്ച അപകടകരമായ ഓര്മ്മപ്പെടുത്തലെന്നാണ് സംഭവത്തെ സംബന്ധിച്ച് രോബര്‍ട്ട് വിശേഷിപ്പിച്ചത്.്. അതേസമയം വ്യക്തമായ ഇന്റെലിജന്‍സ് നിര്‍ദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ക്രിമിനലുകള്‍ ശക്തമായി പ്രതിരോധിച്ചു. ഓടി പോവുകാനല്ല കൊല്ലാനുള്ള ഉദ്ദേശത്തില്‍ തന്നെയാണ് അവര്‍ ആഞ്ഞടിച്ചത്.’യുദ്ധ സമാനമായ സാഹചര്യങ്ങള്‍ സൃഷ്ട്ടിക്കുന്നത് നിര്ഭാഗ്യകരമാണെങ്കില് കൂടി ഇത്തരം സംഘട്ടനങ്ങള്‍ ക്രിമിനല്‍ ഗ്രൂപ്പുകളുടെ വളര്‍ച്ച തടയാന്‍ സഹായിക്കും എന്നും പോലീസ് സംഭവത്തോട് പ്രതികരിച്ചു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പോലീസ് അക്രമങ്ങള്‍ക്ക് പ്രശസ്തമാണ് ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോ. 2019ല്‍ മാത്രം 5,800 പേരാണ് പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ക്രമിനല്‍ ഗ്രൂപ്പുകളെ അടിച്ചമര്‍ത്തുന്നതിന്ന് ഇത്തരം യുദ്ധ സമാനമായ ആക്രമണം തന്നെ പയറ്റേണ്ടതുണ്ടെന്നാണ് പോലീസ് പറയുന്നത്. ‘കൊല്ലാന്‍ കഴിയാത്ത പോലീസുകാരന് പോലീസുകാരനല്ലെന്നാണ്’ ബ്രസീലിയന്‍ പോലീസിന്റെ പുതിയ നയം.
- TAGS:
- Brazil