Top

കോപ്പാ അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നു; കളിക്കാന്‍ തയാറെന്ന് ബ്രസീല്‍ താരങ്ങള്‍, ഔദ്യോഗിക പ്രഖ്യാപനം നാളെ

ആഭ്യന്തര കലാപവും കോവിഡും കാരണം, രണ്ടു തവണ വേദി മാറ്റേണ്ടി വന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ ബ്രസീലില്‍ നടക്കുമെന്ന് ഉറപ്പായി. ആദ്യം അര്‍ജന്റീനയിലും കൊളംബിയയിലുമായും പിന്നീട് അര്‍ജന്റീനയില്‍ മാത്രമായും നടത്താന്‍ ഉദ്ദേശിച്ച കോപ്പ പ്രതിസന്ധികളെ തുടര്‍ന്നാണ് ബ്രസീലിലേക്കു മാറ്റിയത്. എന്നാല്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ തങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കി ഒരു മത്സരത്തിനും ഇറങ്ങേണ്ടെന്നു ബ്രസീല്‍ താരങ്ങള്‍ തീരുമാനമെടുത്തതോടെയാണ് ബ്രസീലിലും പ്രതിസന്ധി ഉടലെടുത്തത്. ബ്രസീല്‍ താരങ്ങള്‍ക്കു പിന്തുണയുമായി മറ്റു ടീമുകളും രംഗത്തു വരികയും ചെയ്തതോടെ ചാമ്പ്യന്‍ഷിപ്പ് […]

8 Jun 2021 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പാ അമേരിക്കയില്‍ പ്രതിസന്ധി ഒഴിയുന്നു; കളിക്കാന്‍ തയാറെന്ന് ബ്രസീല്‍ താരങ്ങള്‍, ഔദ്യോഗിക പ്രഖ്യാപനം നാളെ
X

ആഭ്യന്തര കലാപവും കോവിഡും കാരണം, രണ്ടു തവണ വേദി മാറ്റേണ്ടി വന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഒടുവില്‍ ബ്രസീലില്‍ നടക്കുമെന്ന് ഉറപ്പായി. ആദ്യം അര്‍ജന്റീനയിലും കൊളംബിയയിലുമായും പിന്നീട് അര്‍ജന്റീനയില്‍ മാത്രമായും നടത്താന്‍ ഉദ്ദേശിച്ച കോപ്പ പ്രതിസന്ധികളെ തുടര്‍ന്നാണ് ബ്രസീലിലേക്കു മാറ്റിയത്.

എന്നാല്‍ കോവിഡ് പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ തങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കി ഒരു മത്സരത്തിനും ഇറങ്ങേണ്ടെന്നു ബ്രസീല്‍ താരങ്ങള്‍ തീരുമാനമെടുത്തതോടെയാണ് ബ്രസീലിലും പ്രതിസന്ധി ഉടലെടുത്തത്. ബ്രസീല്‍ താരങ്ങള്‍ക്കു പിന്തുണയുമായി മറ്റു ടീമുകളും രംഗത്തു വരികയും ചെയ്തതോടെ ചാമ്പ്യന്‍ഷിപ്പ് മാറ്റിവയ്‌ക്കേണ്ടി വരുമെന്ന ആശങ്കയിലായിരുന്നു.

എന്നാല്‍ ബ്രസീല്‍ സര്‍ക്കാരിന്റെയും ഫുട്‌ബോള്‍ ഫെഡറേഷന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ ഒടുവില്‍ ബ്രസീല്‍ താരങ്ങള്‍ സമ്മതം മൂളുകയായിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസത്തെ ടീം മീറ്റിങ്ങില്‍ തീരുമാനമെടുത്തെന്നും നാളെ പുലര്‍ച്ചെ നടക്കുന്ന പരാഗ്വായ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനു ശേഷം ഇതു സംബന്ധിച്ച് താരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

നേരത്തെ അര്‍ജന്റീന പരിശീലകന്‍ ബ്രസീലിലെ സാഹചര്യങ്ങള്‍ മെച്ചമല്ലെന്നും ഭീതിക്കു മുകളിലാണ് തങ്ങള്‍ കളിക്കാാനൊരുങ്ങുന്നതെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അര്‍ജന്റീന ടീമും ബ്രസീലില്‍ കളിക്കാന്‍ തയാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇടപെട്ട് താരങ്ങളെ അനുനയിപ്പിച്ചിരുന്നു.

ഇത്തവണത്തെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നിരവധി തവണയാണ് പ്രതിസന്ധികള്‍ നേരിട്ടത്. അര്‍ജന്റീനയും കൊളംബിയയിലുമായാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ആദ്യം ഉദ്ദേശിച്ചത്. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കൊളംബിയ ആദ്യം പിന്മാറി. ഇതോടെ മുഴുവന്‍ മത്സരങ്ങളും അര്‍ജന്റീനയില്‍ നടത്താമെന്നായി. എന്നാല്‍ അവിടെ കോവിഡ് പടര്‍ന്നു പിടിച്ചതോടെ മത്സരങ്ങള്‍ ബ്രസീലിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തില്‍ ലോക രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിലേക്ക് ചാമ്പ്യന്‍ഷിപ്പ് മാറ്റിയതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.

Next Story

Popular Stories