Top

ബ്രസീലിലെ ഫുട്‌ബോള്‍ പിച്ചുകള്‍ മോശമെന്ന് തുറന്നുപറഞ്ഞു; ബ്രസീല്‍ ടീം കോച്ചിന് 5000 ഡോളര്‍ പിഴ ശിക്ഷ

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ തെറ്റായ സമയത്താണ് നടത്തുന്നതെന്നും പിച്ചുകള്‍ക്ക് നിലവാരമില്ലെന്നും തുറന്നുപറഞ്ഞ ബ്രസീല്‍ ടീം കോച്ച് ടിറ്റെയ്ക്ക് പിഴയിട്ട് ദക്ഷിണമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. 5000 ഡോളറാണ് പിഴയായി ബ്രസീല്‍ കോച്ച് അടയ്‌ക്കേണ്ടത്. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനെ വിമര്‍ശിച്ചതിനാണ് നടപടി. കഴിഞ്ഞ ദിവസം കൊളംബിയയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷമാണ് ശക്തമായ വിമര്‍ശനവുമായി ആതിഥേയ ടീമിന്റെ കോച്ച് തന്നെ രംഗത്തു വന്നത്. ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ കാര്യമായ സമയം ലഭിച്ചില്ലെന്നും ബ്രസീലിലെ പിച്ചുകളുടെ നിലവാരം വളരെ മോശമാണെന്നും ടിറ്റെ […]

26 Jun 2021 6:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബ്രസീലിലെ ഫുട്‌ബോള്‍ പിച്ചുകള്‍ മോശമെന്ന് തുറന്നുപറഞ്ഞു; ബ്രസീല്‍ ടീം കോച്ചിന് 5000 ഡോളര്‍ പിഴ ശിക്ഷ
X

കോപ്പാ അമേരിക്ക ഫുട്‌ബോള്‍ തെറ്റായ സമയത്താണ് നടത്തുന്നതെന്നും പിച്ചുകള്‍ക്ക് നിലവാരമില്ലെന്നും തുറന്നുപറഞ്ഞ ബ്രസീല്‍ ടീം കോച്ച് ടിറ്റെയ്ക്ക് പിഴയിട്ട് ദക്ഷിണമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. 5000 ഡോളറാണ് പിഴയായി ബ്രസീല്‍ കോച്ച് അടയ്‌ക്കേണ്ടത്. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിപ്പിനെ വിമര്‍ശിച്ചതിനാണ് നടപടി.

കഴിഞ്ഞ ദിവസം കൊളംബിയയ്‌ക്കെതിരായ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷമാണ് ശക്തമായ വിമര്‍ശനവുമായി ആതിഥേയ ടീമിന്റെ കോച്ച് തന്നെ രംഗത്തു വന്നത്. ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാന്‍ കാര്യമായ സമയം ലഭിച്ചില്ലെന്നും ബ്രസീലിലെ പിച്ചുകളുടെ നിലവാരം വളരെ മോശമാണെന്നും ടിറ്റെ തുറന്നടിച്ചിരുന്നു.

യൂറോപ്പിലെ മികച്ച പിച്ചുകളില്‍ കളിച്ചു ശീലിച്ച താരങ്ങള്‍ക്ക് ഇത്തരം നിലവാരം കുറഞ്ഞ പിച്ചുകളില്‍ കളിക്കുന്നത് കടുത്ത വെല്ലുവിളിയാകുമെന്നും താരങ്ങള്‍ക്കു ഗുരുതര പരുക്കേല്‍ക്കാന്‍ വരെ ഇതു വഴിയൊരുക്കുമെന്നും ടിറ്റെ വ്യക്തമാക്കി. ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ടിറ്റെയ്ക്ക് പിഴയീടാക്കാന്‍ കോണ്‍മിബോള്‍ തീരുമാനിച്ചത്.

ഇത്തവണത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏറെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അര്‍ജന്റീനയിലും കൊളംബിയയിലുമായി നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കൊളംബിയ ആദ്യം പിന്മാറി. പിന്നീട് മുഴുവന്‍ മത്സരങ്ങളും അര്‍ജന്റീനയില്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം വിനയായി. പിന്നീടാണ് ബ്രസീല്‍ വേദിയായി നിശ്ചയിക്കുന്നത്. കോപ്പ തുടങ്ങാന്‍ വെറും രണ്ടാഴ്ച മാത്രം ശേഷിക്കെയായിരുന്നു വേദി മാറ്റം.

Next Story

Popular Stories