Top

അഞ്ചില്‍ അഞ്ചും നേടി ബ്രസീല്‍; ഇക്വഡോറിനെ തകര്‍ത്ത് മഞ്ഞപ്പടയ്ക്ക് അഞ്ചാം ജയം

ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെ തോല്‍പിച്ചു. ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. 65-ാം മിനിറ്റിഢല്‍ റിച്ചാര്‍ലിസണിലൂടെ ലീഡ് നേടിയ അവര്‍ക്കായി ഇന്‍ജുറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ പട്ടിക തികച്ചു. യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. മേഖലയില്‍ അഞ്ചു മത്സരങ്ങളില്‍ അഞ്ചും ജയിച്ച് 15 പോയിന്റുമായി […]

5 Jun 2021 12:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചില്‍ അഞ്ചും നേടി ബ്രസീല്‍; ഇക്വഡോറിനെ തകര്‍ത്ത് മഞ്ഞപ്പടയ്ക്ക് അഞ്ചാം ജയം
X

ലാറ്റിനമേരിക്കന്‍ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അവര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇക്വഡോറിനെ തോല്‍പിച്ചു.

ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ഗോളുകള്‍. 65-ാം മിനിറ്റിഢല്‍ റിച്ചാര്‍ലിസണിലൂടെ ലീഡ് നേടിയ അവര്‍ക്കായി ഇന്‍ജുറി ടൈമില്‍ നെയ്മര്‍ പെനാല്‍റ്റിയിലൂടെ പട്ടിക തികച്ചു.

യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. മേഖലയില്‍ അഞ്ചു മത്സരങ്ങളില്‍ അഞ്ചും ജയിച്ച് 15 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. അഞ്ചു മത്സസരങ്ങളില്‍ നിന്നു മൂന്നു ജയവും രണ്ടു സമനിലകളുമായി 11 പോയിന്റുള്ള അര്‍ജന്റീന രണ്ടാമതുണ്ട്.

ഒമ്പതിന് പരാഗ്വായുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം. അന്നു തന്നെ അര്‍ജന്റീന കൊളംബിയയെയും യുറുഗ്വായ് വെനസ്വേലയെയും ചിലി ബൊളീവിയയെയും ഇക്വഡോര്‍ പെറുവിനെയും നേരിടും.

Next Story

Popular Stories