Top

കോപ്പാ അമേരിക്ക; പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ബ്രസീല്‍ ടീമായി, തിയാഗോ സില്‍വ ടീമില്‍

പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണികള്‍ക്കുമിടയില്‍ ഈ വര്‍ഷത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. പ്രമുഖര്‍ എല്ലാവരും തന്നെ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ശ്രദ്ധേയമായ ഒരു മാറ്റം മാത്രമാണ് സെലക്ഷനിലുള്ളത്. 24 അംഗ ടീമില്‍ നിന്നു ബ്രസീലിയന്‍ ക്ലബ് ഫ്‌ളമെംഗോയുടെ റോഡ്രിഗോയെ ഒഴിവാക്കിയപ്പോള്‍ മുന്‍ നായകനും മുതിര്‍ന്ന താരവുമായ തിയാഗോ സില്‍വ ടീമില്‍ തിരിച്ചെത്തി. പരുക്കിനെത്തുടര്‍ന്ന് സില്‍വ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉണ്ടായിരുന്നില്ല. പരുക്കില്‍ നിന്നു മുക്തനായി പൂര്‍ണ […]

10 Jun 2021 12:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പാ അമേരിക്ക; പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ ബ്രസീല്‍ ടീമായി, തിയാഗോ സില്‍വ ടീമില്‍
X

പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണികള്‍ക്കുമിടയില്‍ ഈ വര്‍ഷത്തെ കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

പ്രമുഖര്‍ എല്ലാവരും തന്നെ ടീമില്‍ ഇടംപിടിച്ചപ്പോള്‍ ശ്രദ്ധേയമായ ഒരു മാറ്റം മാത്രമാണ് സെലക്ഷനിലുള്ളത്. 24 അംഗ ടീമില്‍ നിന്നു ബ്രസീലിയന്‍ ക്ലബ് ഫ്‌ളമെംഗോയുടെ റോഡ്രിഗോയെ ഒഴിവാക്കിയപ്പോള്‍ മുന്‍ നായകനും മുതിര്‍ന്ന താരവുമായ തിയാഗോ സില്‍വ ടീമില്‍ തിരിച്ചെത്തി.

പരുക്കിനെത്തുടര്‍ന്ന് സില്‍വ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉണ്ടായിരുന്നില്ല. പരുക്കില്‍ നിന്നു മുക്തനായി പൂര്‍ണ ഫിറ്റ്‌നെസ് തെളിയിച്ചതിനേത്തുടര്‍ന്നാണ് സില്‍വയെ തിരിച്ചുവിളിക്കാന്‍ കോച്ച് ടിറ്റെ തയാറായത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.

ജൂണ്‍ 14-നാണ് കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്. 14-ന് ഉദ്ഘാടന മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയുമായി ഏറ്റുമുട്ടും. നേരത്തെ കോവിഡ് വ്യാപനത്തിനിടെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കുന്നതില്‍ പ്രതിഷേധിച്ചു ബ്രസീല്‍ താരങ്ങള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ ബ്രസീല്‍ സര്‍ക്കാരിന്റെയും ഫുട്‌ബോള്‍ ഫെഡറേഷന്റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒടുവില്‍ താരങ്ങള്‍ കളിക്കാന്‍ സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പരാഗ്വായ്‌ക്കെതിരേ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ടീം സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പില്‍ തങ്ങള്‍ ബഹിഷ്‌കരണത്തില്‍ നിന്നു പിന്മാറുകയാണെന്നു താരങ്ങള്‍ അറിയിച്ചത്.

അതേസമയം ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെതിരേ അതിരൂക്ഷ വിമര്‍ശനവും താരങ്ങള്‍ നടത്തി. ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെ കൈക്കൊണ്ട അപക്വമായ തീരുമാനമായിപ്പോയെന്നും താരങ്ങള്‍ പത്രക്കുറിപ്പില്‍ വിമര്‍ശിച്ചു.

ബ്രസീല്‍ ടീം:- അലിസണ്‍ ബെക്കര്‍, എഡേഴ്‌സണ്‍, വെവര്‍ട്ടണ്‍, തിയാഗോ സില്‍വ, മാര്‍ക്വിഞ്ഞോസ്, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ, ഏഡര്‍ മിലിഷ്യാവോ, റെനാന്‍ ലോധി, ഫെലിപ്പെ, എമേഴ്‌സണ്‍, കാസിമിറോ, ലൂക്കാസ് പക്വേറ്റ, ഫാബിഞ്ഞോ, ഫ്രെഡ്, എവര്‍ട്ടണ്‍ റിബേറോ, ഡഗ്ലസ് ലൂയിസ്, നെയ്മര്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, എവര്‍ട്ടണ്‍, ഗബ്രിയേല്‍ ബര്‍ബോസ, വിനീഷ്യസ് ജൂനിയര്‍.

Next Story

Popular Stories