Top

ലോകകപ്പ് യോഗ്യതാ പോരാട്ടം; കോപ്പയ്ക്കു മുമ്പ് അര്‍ജന്റീനയും ബ്രസീലും വീണ്ടും കളത്തില്‍

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അര്‍ജന്റീനയും ബ്രസീലും വീണ്ടും ഇറങ്ങുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന കൊളംബിയയെയും ബ്രസീല്‍ പരാഗ്വായെയും നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:30 മുതലാണ് അര്‍ജന്‍ീന-കൊളംബിയ മത്സരം. രാവിലെ ആറിന് ബ്രസീല്‍ പരാഗ്വായുമായി കൊമ്പുകോര്‍ക്കും. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ബ്രസീലും അര്‍ജന്റീനയും. അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച് ബ്രസീല്‍ ഒന്നാമതുള്ളപ്പോള്‍ മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റോടെ അര്‍ജന്റീന രണ്ടാമതാണ്. കഴിഞ്ഞ ദിവസം […]

8 Jun 2021 4:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് യോഗ്യതാ പോരാട്ടം; കോപ്പയ്ക്കു മുമ്പ് അര്‍ജന്റീനയും ബ്രസീലും വീണ്ടും കളത്തില്‍
X

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് അര്‍ജന്റീനയും ബ്രസീലും വീണ്ടും ഇറങ്ങുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ അര്‍ജന്റീന കൊളംബിയയെയും ബ്രസീല്‍ പരാഗ്വായെയും നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4:30 മുതലാണ് അര്‍ജന്‍ീന-കൊളംബിയ മത്സരം. രാവിലെ ആറിന് ബ്രസീല്‍ പരാഗ്വായുമായി കൊമ്പുകോര്‍ക്കും.

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലാണ് ബ്രസീലും അര്‍ജന്റീനയും. അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച് ബ്രസീല്‍ ഒന്നാമതുള്ളപ്പോള്‍ മൂന്നു ജയവും രണ്ടു സമനിലയുമായി 11 പോയിന്റോടെ അര്‍ജന്റീന രണ്ടാമതാണ്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അര്‍ജന്റീന ചിലിയോട് 1-1ന് സമനില വഴങ്ങിയപ്പോള്‍ ഇക്വഡോറിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ പരാഗ്വായെ നേരിടാന്‍ ഇറങ്ങുന്നത്.

ജൂണ്‍ 14-ന് ആരംഭിക്കുന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന് മുമ്പ് തയാറെടുക്കാന്‍ ഇരുടീമിനും അവസാന അവസരമാണിത്. താരങ്ങളുടെ ബഹിഷ്‌കരണ ഭീഷണി കാരണം കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് പ്രതിസന്ധിയിലാണ്. ആതിഥേയ ടീമായ ബ്രസീലിന്റെ താരങ്ങള്‍ തന്നെ കോപ്പയില്‍ കളിക്കില്ലെന്ന നിലപാടിലാണ്.

ബ്രസീലിനൊപ്പം യുറുഗ്വായ്, കൊളംബിയ തുടങ്ങിയ ടീമിലെ താരങ്ങളും ബഹിഷ്‌കരണ ഭീഷണി മുഴക്കുന്നുണ്ട്. ആദ്യം ബ്രസീലിനു പിന്തുണയുമായി അര്‍ജന്റീന താരങ്ങളും രംഗത്തുണ്ടായിരുന്നെങ്കിലും തങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ പിന്മാറി.

കോപ്പയിലെ പങ്കാളിത്തം സംബന്ധിച്ച് നാളെ പരാഗ്വായ്‌ക്കെതിരായ മത്സരത്തിനു ശേഷം ബ്രസീല്‍ താരങ്ങള്‍ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഇതു സംബന്ധിച്ചു പ്രതികരിക്കാന്‍ ബ്രസീല്‍ നായകന്‍ കാസിമിറോ വിസമ്മതിച്ചു.

Next Story

Popular Stories