Top

ബ്രാഡ്മാന്റെ ആദ്യ ടെസ്റ്റ് ക്യാപ്പിന് രണ്ടര കോടി രൂപ; ലേലത്തില്‍ വാങ്ങി ഓസ്‌ട്രേലിയന്‍ വ്യവസായി

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ ആദ്യ ടെസ്റ്റ് ക്യാപ്പ് ലേലത്തില്‍ വാങ്ങി ഓസ്‌ട്രേലിയന്‍ വ്യവസായി പീറ്റര്‍ ഫ്രീഡ്മാന്‍. ഇന്ത്യന്‍ തുക ഏകദേശം 2.51 കോടി രൂപക്കാണ് ലേലം ഉറപ്പിച്ചത്. ഷെയ്ന്‍ വോണിന്റെ ക്യാപ്പിന് ശേഷം ഏറ്റവും അധികം തുകക്ക് വിറ്റ് പോയ വസ്തുവാണിത്.

22 Dec 2020 4:20 AM GMT

ബ്രാഡ്മാന്റെ ആദ്യ ടെസ്റ്റ് ക്യാപ്പിന് രണ്ടര കോടി രൂപ; ലേലത്തില്‍ വാങ്ങി ഓസ്‌ട്രേലിയന്‍ വ്യവസായി
X

ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ ആദ്യ ടെസ്റ്റ് ക്യാപ്പ് ലേലത്തില്‍ വാങ്ങി ഓസ്‌ട്രേലിയന്‍ വ്യവസായി പീറ്റര്‍ ഫ്രീഡ്മാന്‍. ഇന്ത്യന്‍ തുക ഏകദേശം 2.51 കോടി രൂപക്കാണ് ലേലം ഉറപ്പിച്ചത്. ഷെയ്ന്‍ വോണിന്റെ ക്യാപ്പിന് ശേഷം ഏറ്റവും അധികം തുകക്ക് വിറ്റ് പോയ വസ്തുവാണിത്. 1928-29 ആഷസില്‍ ഓസിസിനായി അരങ്ങേറ്റം കുറിച്ചപ്പോളാണ് ബ്രാഡ്മാന്‍ ക്യാപ്പ് ധരിച്ചിരുന്നത്.

ക്യാപ്പുമായി രാജ്യം മുഴുവന്‍ സഞ്ചരിച്ച് പ്രദര്‍ശിപ്പിക്കാന്‍ ആണ് ഫ്രീഡ്മാന്റെ പദ്ധതി. റോഡ് മൈക്രോഫോണ്‍സിന്റെ സ്ഥാപകനായ ഫ്രീഡ്മാന്‍ ഒന്‍പത് മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ചിലവഴിച്ച് കുര്‍ട്ട് കോബയിന്റെ ഗിറ്റാര്‍ വാങ്ങിയിരുന്നു. ‘സര്‍ ഡോണ്‍ ബ്രാഡ്മാന്‍ ഒരു ഓസ്‌ട്രേലിയന്‍ ഇതിഹാസം ആണ്. കായിക ലോകത്തിലെ ഏറ്റവും മികച്ച താരമെന്നതില്‍ ഉപരി, ഒരുപാട് ആദരവ് അര്‍ഹിക്കുന്നയാളാണ് അദ്ദേഹം. ഓസ്‌ട്രേലിയയുടെ തന്നെ പ്രതീകമാണ്,’ ഫ്രീഡ്മാന്‍ പറഞ്ഞു.

‘ഇത്തരത്തിലുള്ള സ്മാരകങ്ങള്‍ ഏതെങ്കിലും ഒരു ഭിത്തിയിലൊ മറ്റൊ ആയുഷ്‌കാലം മുഴുവന്‍ ഇരിക്കാറാണ് പതിവ്. പക്ഷെ അതിന് വേണ്ട പരിഗണനയും പരിചരണവും ലഭിക്കാറില്ല. കഴിയുന്നത്ര ആളുകള്‍ക്ക് ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് എന്റെ ലക്ഷ്യം,’ ഫ്രീഡ്മാന്‍ കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിഭയായ ബ്രാഡ്മാന്‍ ഓസ്‌ട്രേലിയക്കായി 52 ടെസ്റ്റുകളില്‍ നിന്ന് 99.94 ശരാശരിയില്‍ 6996 റണ്‍സ് നേടിയിട്ടുണ്ട്.

Next Story

Popular Stories