Top

ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മരപ്പട്ടികയ്ക്ക് തല്ലിയെന്ന് ആരോപണം; സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ഫോര്‍ട്ട് കൊച്ചി നെല്ലുകടവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അഞ്ച് പേര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ കണ്ണിനു പരുക്കേറ്റ സബാഹിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും റസാല്‍, അക്ഷയ്, ആസിഫ് എന്നിവരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പൊലീസിന്റെ […]

11 Oct 2020 9:42 PM GMT

ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് മരപ്പട്ടികയ്ക്ക് തല്ലിയെന്ന് ആരോപണം; സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍
X

ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ഫോര്‍ട്ട് കൊച്ചി നെല്ലുകടവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെയാണ് പൊലീസ് മര്‍ദ്ദിച്ചത്. അഞ്ച് പേര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. പൊലീസിന്റെ മര്‍ദ്ദനത്തില്‍ കണ്ണിനു പരുക്കേറ്റ സബാഹിനെ എറണാകുളം ജനറല്‍ ആശുപത്രിയിലും റസാല്‍, അക്ഷയ്, ആസിഫ് എന്നിവരെ ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പൊലീസിന്റെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് വന്‍ ജനക്കൂട്ടമാണ് ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷന് മുന്നില്‍ എത്തിയത്. ആളുകള്‍ കൂടിയതോടെ മറ്റ് സ്‌റ്റേഷനില്‍ നിന്നും പൊലീസുകാര്‍ എത്തി. യുവാക്കളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ആളുകള്‍ പിരിഞ്ഞു പോയത്.

പതിനഞ്ചിലേറെ പേര്‍ പറമ്പിലുണ്ടായിരുന്നുവെന്നും അവിടേക്കെത്തിയ പൊലീസ് മരപ്പട്ടിക ഉപയോഗിച്ച് യുവാക്കളെ തല്ലിച്ചതക്കുവായിരുന്നു എന്നും പ്രദേശ വാസികളായ വീട്ടമ്മമാര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ താഴെ വീണ യുവാക്കളെ പൊലീസ് വീണ്ടും തല്ലിയെന്നും ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും പറയുന്നു. നാട്ടുകാര്‍ കൂടിയതോടെ പൊലീസ് അവിടെ നിന്നും സ്ഥലം കാലിയാക്കി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Next Story