Top

ബോയ്‌ക്കോട്ട് ജിയോ; ക്യാമ്പയിനിങിന് പിന്നില്‍ എയര്‍ടെല്ലും വിഐയുമെന്ന് റിലയന്‍സ്; ‘വ്യാപകമായി പോര്‍ട്ട് ചെയ്യുന്നു’

ന്യൂഡല്‍ഹി: റിലയന്‍സ് ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിക്കുമെന്ന കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ടെലികോം കമ്പനികള്‍ക്കെതിരെ പരാതിയുമായി ജിയോ. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ജിയോയ്ക്ക് ഉപകാര പ്രദമാണെന്ന പ്രചാരണം നടത്തുന്നു എന്നാരോപിച്ച് എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെയാണ് പരാതി. തെറ്റിദ്ധാരണ പരത്തുന്നു എന്നാരോപിച്ചാണ് മുകേഷ് അംബാനിയുടെ ജിയോ ട്രായിയെ സമീപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയെ സ്വകാര്യ വല്‍ക്കാരിക്കാനുള്ള നീക്കങ്ങളില്‍നിന്നും പിന്മാറി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജിയോ സിം ഒഴിവാക്കുമെന്നും റിലയന്‍സ് ഉല്‍പന്നങ്ങള്‍ […]

14 Dec 2020 10:42 PM GMT

ബോയ്‌ക്കോട്ട് ജിയോ; ക്യാമ്പയിനിങിന് പിന്നില്‍ എയര്‍ടെല്ലും വിഐയുമെന്ന് റിലയന്‍സ്; ‘വ്യാപകമായി പോര്‍ട്ട് ചെയ്യുന്നു’
X

ന്യൂഡല്‍ഹി: റിലയന്‍സ് ഉല്‍പ്പന്നങ്ങല്‍ ബഹിഷ്‌കരിക്കുമെന്ന കര്‍ഷകരുടെ പ്രഖ്യാപനത്തിന് പിന്നാലെ ടെലികോം കമ്പനികള്‍ക്കെതിരെ പരാതിയുമായി ജിയോ. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ജിയോയ്ക്ക് ഉപകാര പ്രദമാണെന്ന പ്രചാരണം നടത്തുന്നു എന്നാരോപിച്ച് എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെയാണ് പരാതി. തെറ്റിദ്ധാരണ പരത്തുന്നു എന്നാരോപിച്ചാണ് മുകേഷ് അംബാനിയുടെ ജിയോ ട്രായിയെ സമീപിച്ചിരിക്കുന്നത്.

കാര്‍ഷിക മേഖലയെ സ്വകാര്യ വല്‍ക്കാരിക്കാനുള്ള നീക്കങ്ങളില്‍നിന്നും പിന്മാറി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ജിയോ സിം ഒഴിവാക്കുമെന്നും റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപ്പേര്‍ ജിയോ സിം ഒഴിവാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് മറ്റ് കമ്പനികള്‍ക്കെതിരെ പരാതിയുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളോട് മത്സരിക്കുന്ന മറ്റ് കമ്പനികള്‍ അസ്സന്മാര്‍ഗ്ഗികമായ പ്രചരണം ആരംഭിച്ചിരിക്കുകയാണെന്നാണ് ജിയോ ട്രായിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ‘ജിയോ സിമ്മില്‍നിന്നും മറ്റ് നെറ്റ് വര്‍ക്കുളിലേക്ക് പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കളാരും ജിയോ സര്‍വ്വീസുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും നല്‍കിയിട്ടുമില്ല’, ജിയോ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ പേരില്‍ ജിയോ സെപ്തംബറില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് രാജ്യത്തിന്റെ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ പ്രക്ഷോഭത്തെ മുതലെടുത്ത് കമ്പനികള്‍ ജിയോക്കെതിരെ പ്രചരണം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

ജിയോയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് പരാതിയോട് എയര്‍ടെല്ലിന്റെ പ്രതികരണം. ആരോപണത്തെ തള്ളി വോഡഫോണ്‍ ഐഡിയയും രംഗത്തെത്തിയിട്ടുണ്ട്.

Next Story