Top

‘ബന്ധുവായ പയ്യന്‍’; മുഖത്തടിച്ചതില്‍ ന്യായീകരണവുമായി ഡികെ ശിവകുമാര്‍

പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്ത് അടിച്ച സംഭവത്തില്‍ ന്യായീകരണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍. താന്‍ തല്ലിയ വ്യക്തി തന്റെ ബന്ധുവാണെന്നും അതുകൊണ്ട് വിഷയത്തെ ഗൗരവമായി കാണേണ്ടെന്നുമാണ് ശിവകുമാറിന്റെ മറുപടി. ”തോളത്ത് കൈ വെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം എന്റെ അകന്ന ബന്ധുവായ പയ്യനാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല. അയാള്‍ എന്റെ വീട്ടുകാരനാണ്. എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും. ഞാനും […]

11 July 2021 8:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബന്ധുവായ പയ്യന്‍’; മുഖത്തടിച്ചതില്‍ ന്യായീകരണവുമായി ഡികെ ശിവകുമാര്‍
X

പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്ത് അടിച്ച സംഭവത്തില്‍ ന്യായീകരണവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍. താന്‍ തല്ലിയ വ്യക്തി തന്റെ ബന്ധുവാണെന്നും അതുകൊണ്ട് വിഷയത്തെ ഗൗരവമായി കാണേണ്ടെന്നുമാണ് ശിവകുമാറിന്റെ മറുപടി.

”തോളത്ത് കൈ വെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം എന്റെ അകന്ന ബന്ധുവായ പയ്യനാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്തത്. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല. അയാള്‍ എന്റെ വീട്ടുകാരനാണ്. എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും. ഞാനും അയാളെ ചീത്ത വിളിക്കും, അയാള്‍ കേള്‍ക്കും, കാരണം പ്രശ്‌നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്.”-ശിവകുമാര്‍ വിശദീകരിച്ചു.

കഴിഞ്ഞദിവസമായിരുന്നു വിവാദസംഭവം. തോളില്‍ കൈ വെയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്ത് ശിവകുമാര്‍ അടിക്കുകയായിരുന്നു. മാണ്ഡ്യയില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള കോണ്‍ഗ്രസ് എംപിയെ സന്ദര്‍ശിക്കുന്നതിനിടെയാണ് ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകനെതിരെ തിരിഞ്ഞത്. ശിവകുമാറിനൊപ്പം നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ തോളില്‍ വെക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ ഡികെ അദ്ദേഹത്തെ തല്ലുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഈ സ്ഥലത്ത് എന്തു പെരുമാറ്റ രീതിയാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തകനോട് ശിവകുമാര്‍ ചോദിക്കുന്നുണ്ട്. താന്‍ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്രം നല്കിയിട്ടുണ്ട്. പക്ഷേ അതിനര്‍ഥം ഇങ്ങനെ ചെയ്യാമെന്നല്ല’ എന്നാണ് ശിവകുമാര്‍ കൈ തോളില്‍ വെക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനോട് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് ശിവകുമാറിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

Next Story