Top

അമിത് പങ്കല്‍ ഫൈനലില്‍; ബോക്‌സിംഗ് ലോകകപ്പില്‍ ഇന്ത്യ ആറ് മെഡല്‍ ഉറപ്പിച്ചു

52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കല്‍ ഫൈനലിലും, മൊഹമ്മദ് ഹുസാമുദീന്‍ (56കെജി), ഗൗരവ് സോളങ്കി (52കെജി) എന്നിവര്‍ സെമി ഫൈനലിലും എത്തി.

18 Dec 2020 2:02 AM GMT

അമിത് പങ്കല്‍ ഫൈനലില്‍; ബോക്‌സിംഗ് ലോകകപ്പില്‍ ഇന്ത്യ ആറ് മെഡല്‍ ഉറപ്പിച്ചു
X

ജര്‍മനിയിലെ കൊലോഗ്നയില്‍ നടക്കുന്ന ബോക്‌സിംഗ് ലോകകപ്പില്‍ ഇന്ത്യ ആറ് മെഡല്‍ ഉറപ്പിച്ചു. 52 കിലോഗ്രാം വിഭാഗത്തില്‍ അമിത് പങ്കല്‍ ഫൈനലിലും, മൊഹമ്മദ് ഹുസാമുദീന്‍ (56കെജി), ഗൗരവ് സോളങ്കി (52കെജി) എന്നിവര്‍ സെമി ഫൈനലിലും എത്തി. ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ അമിത് പങ്കല്‍ ഫ്രാന്‍സ് താരം ബില്ലാല്‍ ബെന്നമ്മയെ ആണ് പരാജയപ്പെടുത്തിയത്. 5-0 എന്ന സ്‌കോറില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ജയം.

ജര്‍മനിയുടെ യില്‍ഡിരിം മുരറ്റിനെ വാശിയേറിയ പോരാട്ടത്തിലാണ് ഗൗരവ് സോങ്കി കീഴ്‌പ്പെടുത്തിയത്. 3-2 എന്ന നിലയിലായിരുന്നു അന്തിമ സ്‌കോര്‍. ജര്‍മനിയുടെ തന്നെ ബജ്വ ഉമറിനെ അനായാസം തോല്‍പ്പിച്ചാണ് മൊഹമ്മദ് ഹുസാമുദിന്‍ അവസാന നാലില്‍ ഇടം നേടിയത്. ഹുസാമുദിനെതിരെ ഒരു പോയിന്റ് പോലും നേടാന്‍ ബജ്വക്കായില്ല.

നേരത്തെ വനിത വിഭാഗത്തില്‍ മൂന്ന് താരങ്ങളും സെമിയില്‍ കടന്നിരുന്നു. പൂജ റാണി (75 കെജി), മനിഷ (57 കെജി), സിമ്രന്‍ജീത് കൗര്‍ (60 കെജി) എന്നിവരാണ് സെമിയിലെത്തിയത്. സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോക്‌സിംഗ് താരങ്ങള്‍ക്കാര്‍ക്കും രോഗബാധയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story