Top

രഹാനെക്ക് സെഞ്ച്വറി; ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ

ഓസ്‌ട്രേലിയക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. നായകന്‍ അജിങ്ക്യ രഹാനയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. രഹാനയുടെ ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ച്വറിയാണ് മെല്‍ബണില്‍ ഇന്ന് കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരെ രണ്ടാമത്തേതും. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മറ്റാരും 50 കടന്നില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് തുണയായയത്. രണ്ടാം ദിനം മഴമൂലം കളിയവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ 277-5 എന്ന നിലയിലാണ്. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. തരണം ചെയ്ത ആദ്യ സെഷന്‍ […]

27 Dec 2020 1:03 AM GMT

രഹാനെക്ക് സെഞ്ച്വറി; ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ
X

ഓസ്‌ട്രേലിയക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍. നായകന്‍ അജിങ്ക്യ രഹാനയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. രഹാനയുടെ ടെസ്റ്റ് കരിയറിലെ 12-ാം സെഞ്ച്വറിയാണ് മെല്‍ബണില്‍ ഇന്ന് കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരെ രണ്ടാമത്തേതും. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മറ്റാരും 50 കടന്നില്ലെങ്കിലും മികച്ച കൂട്ടുകെട്ടുകളാണ് ഇന്ത്യക്ക് തുണയായയത്. രണ്ടാം ദിനം മഴമൂലം കളിയവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ 277-5 എന്ന നിലയിലാണ്. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്.

തരണം ചെയ്ത ആദ്യ സെഷന്‍

രണ്ടാം ദിനം 36-1 എന്ന സ്‌കോറില്‍ ഇന്നിംങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് വെല്ലുവിളിയായി നിന്നത് ആദ്യ സെഷന്‍ ആയിരുന്നു. എന്നാല്‍ യുവതാരം ഷുബ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് അപകടങ്ങള്‍ ഒന്നും സംഭവിക്കാതെ തന്നെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 61 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 65 പന്തില്‍ 45 റണ്‍സെടുത്ത ഗില്‍ 22-ാം ഓവറില്‍ പുറത്തായി. അധികം വൈകാതെ തന്നെ ചേതേശ്വര്‍ പൂജാരെയും നഷ്ടമായതോടെ ഓസ്‌ട്രേലിയ കളിയിലേക്ക് തിരിച്ചു വന്നു.

രഹാനെയുടെ കരുതല്‍

മറ്റൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ കരകയറ്റിയത് മുന്നില്‍ നിന്ന് നയിച്ച നായകന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനം തന്നെ ആയിരുന്നു. അഞ്ചാമനായി ഇറങ്ങിയ ഹനുമാ വിഹാരിയേയും കൂട്ടുപിടിച്ചായിരുന്നു മുന്നേറ്റം. നാലാം വിക്കറ്റില്‍ വിഹാരിയുമൊത്ത് 52 റണ്‍സ് ചേര്‍ത്തു.

വിഹാരിക്ക് ശേഷമെത്തിയ ഋഷഭ് പന്ത് തനത് ശൈലിയില്‍ ബാറ്റ് വീശി. പന്തിന്റെ വരവോട് കൂടിയാണ് ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗം കൂടിയത്. പതിയെ രഹാനെയും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. രണ്ടാം ദിനത്തിലെ ഇന്ത്യയുടെ രണ്ടാം അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് അലക്ഷ്യമായ ഷോട്ട് കളിച്ച് പന്ത് അവസാനിപ്പിച്ചു.

നായകനൊപ്പം ചേര്‍ന്ന് ജഡേജ

പരുക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് തിരികെ വന്ന ജഡേജ വിശ്വാസം കാത്തു. നായകന്‍ രഹാനയുടെ പാതയില്‍ തന്നെയായിരുന്നു ഇടം കയ്യന്‍ ബാറ്റ്‌സ്മാന്റേയും സഞ്ചാരം. കമ്മിന്‍സ് ഒഴികെയുള്ള ഓസിസ് ബൗളര്‍മാര്‍ക്ക് താളം കണ്ടത്താനാകാതെ പോയതോടെ സാവധാനം ഇരുവരും റണ്‍സ് നേടിത്തുടങ്ങി. മോശം പന്തുകളെ ശിക്ഷിച്ചും, അപകടം സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയെ ഒഴിവാക്കിയും കരുതലോടെയാണ് ഇന്നിംഗ്‌സ് മുന്നോട്ട് നീങ്ങിയത്.

കൂട്ടുകെട്ടില്‍ രഹാനെ തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയിരുന്നത്. ന്യൂ ബോളിന്റെ വരവിന് മുന്നിലും പതറാതെ നിന്നു ഇരുവരും. പല തവണ രഹാനയുടേയും ജഡേജയുടേയും പ്രതിരോധം ഭേദിക്കാന്‍ ഓസീസ് പേസ് നിരക്കായി. എന്നാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

36 റണ്‍സിന് പുറത്തായതിന്റേ പേടി സ്വപ്‌നത്തില്‍ നിന്ന് മുക്തമാകാന്‍ ഇന്ത്യക്ക് സാധിക്കില്ല എന്ന് വിലയിരുത്തിയ ഓസ്‌ട്രേലിയന്‍ മുന്‍താരങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആറാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട്.

Next Story

Popular Stories