Top

ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ജാഗ്രത കൈവിടരുതെന്ന് ബോറിസ് ജോണ്‍സണ്‍

ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇംഗ്ലണ്ടില്‍ വാക്‌സിനേഷന്‍ ഏതാണ്ട് അറുപത്തെട്ടുശതമാനം പൂര്‍ത്തീകരിച്ചതോടെയാണ് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ജാഗ്രതയോടെ മുന്നിലേക്കു പോകുകയെന്ന നിര്‍ദേശത്തോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. പൊതുപരിപാടികളില്‍ എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാന്‍ പുതിയ ഇളവുപ്രകാരം കഴിയും. നൈറ്റ് ക്ലബ്ബുകള്‍ ഇനി തുറന്നുപ്രവര്‍ത്തിക്കും. എന്നാല്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലും ടേബിളുകളില്‍ ഭക്ഷണം അധികം പ്രോത്സാഹിപ്പിക്കുന്നില്ല. മാസ്‌ക്കുകള്‍ നിര്‍ബന്ധമില്ല. ചില പ്രദേശങ്ങളില്‍ മാത്രമാണ് മാസ്‌ക്കുകള്‍ ധരിക്കണമെന്ന നിര്‍ബന്ധം നിലവിലുള്ളത്. രാജ്യാന്തര യാത്രകള്‍ക്കുള്ള […]

19 July 2021 12:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍; ജാഗ്രത കൈവിടരുതെന്ന് ബോറിസ് ജോണ്‍സണ്‍
X

ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇംഗ്ലണ്ടില്‍ വാക്‌സിനേഷന്‍ ഏതാണ്ട് അറുപത്തെട്ടുശതമാനം പൂര്‍ത്തീകരിച്ചതോടെയാണ് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. ജാഗ്രതയോടെ മുന്നിലേക്കു പോകുകയെന്ന നിര്‍ദേശത്തോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

പൊതുപരിപാടികളില്‍ എത്രപേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാന്‍ പുതിയ ഇളവുപ്രകാരം കഴിയും. നൈറ്റ് ക്ലബ്ബുകള്‍ ഇനി തുറന്നുപ്രവര്‍ത്തിക്കും. എന്നാല്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലും ടേബിളുകളില്‍ ഭക്ഷണം അധികം പ്രോത്സാഹിപ്പിക്കുന്നില്ല. മാസ്‌ക്കുകള്‍ നിര്‍ബന്ധമില്ല. ചില പ്രദേശങ്ങളില്‍ മാത്രമാണ് മാസ്‌ക്കുകള്‍ ധരിക്കണമെന്ന നിര്‍ബന്ധം നിലവിലുള്ളത്. രാജ്യാന്തര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരെ പബ്ബുകളിലും നൈറ്റ് ക്ലബ്ബുകളിലും ഇത് സംബന്ധിച്ച് പാസ് നല്കി അനുവദിക്കും. പുതിയ ഇളവുകള്‍ ഇത്തരം വ്യവസായങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്.

ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച പഖ്യാപനത്തിന് ശരിയായ സമയം ഇതാണെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യകതമാക്കി. പക്ഷേ മഞ്ഞുകാലം കൊവിഡ് വൈറസിന് അനുകാല സാഹചര്യമാണെന്നത് അവഗണക്കരുതെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നല്കി. വൈറസ് പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലെന്നും മാരകമായ ഡെല്‍റ്റാ വകഭേദമാണ് രാജ്യത്തെ ബാധിച്ചിട്ടുള്ളതെന്നും ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. അതേ സമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടെന്ന ജാഗ്രതാ നിര്‍ദേശവും നല്കിയിട്ടുണ്ട്.

Next Story